ADVERTISEMENT

പാരിസ് ഒളിംപിക്സിന്റെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്നത് ഫ്രഞ്ച് തലസ്ഥാനനഗരത്തിന്റെ സാംസ്കാരികസമൃദ്ധിയും സാങ്കേതിക വൈവിധ്യവും നിറഞ്ഞ വർണക്കാഴ്ചകൾ. സെൻ നദിക്കരയിലുള്ള മ്യൂസ് ഡി ഓർസെ മ്യൂസിയത്തിൽ വച്ച് ഡിസൈനർ യുഗോ ഗട്ടോനി, ഒളിംപിക്സിന്റെ ഡിസൈൻ ഡയറക്ടർ യോക്കിം റോൻസിൻ എന്നിവർ ചേർന്നാണ് പോസ്റ്ററുകൾ അനാവരണം ചെയ്തത്.

ആർട്ട് ഡെക്കോ ശൈലിയിൽ രൂപകൽപന ചെയ്ത പോസ്റ്ററുകളിൽ പാരിസ് നഗരത്തിന്റെ അഭിമാനസ്തംഭങ്ങളായ ഐഫൽ ടവർ, ഗ്രാൻഡ് പലെയ്സ്, ആർക് ഡി ട്രയംഫ്, സ്താദ് ദ് ഫ്രാൻസ് തുടങ്ങിയവയെല്ലാം കാണാം. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ പാരാലിംപിക്സും പാരിസിൽ നടക്കും.

English Summary:

Welcome to Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com