ADVERTISEMENT

പെർത്ത് ∙ ഉജ്വല സേവുകളുമായി കളംനിറഞ്ഞ മലയാളി താരം പി.ആർ.ശ്രീജേഷിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയ്ക്കെതിരെ ഹോക്കി പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിന് 2–1ന്റെ തോൽവി. 41–ാം മിനിറ്റിൽ ജുഗ്‍രാജ് സിങ്ങിലൂടെ ലീ‍ഡ് നേടിയ ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. ആദ്യ 2 മത്സരങ്ങളും അനായാസം ജയിച്ച ഓസ്ട്രേലിയ 5 മത്സര പരമ്പരയിൽ 3–0ന് മുന്നിലെത്തി. മത്സരത്തി‍ൽ 12 പെനൽറ്റി കോർണറുകൾ വഴങ്ങിയ ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത് ശ്രീജേഷിന്റെ മികവാണ്.

ഓസ്ട്രേലിയയുടെ ആക്രമണ നിരയും ഇന്ത്യയുടെ പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു ഇന്നലത്തെ മത്സരം. ആദ്യ 2 മത്സരങ്ങളിലും പൊരുതാതെ കീഴടങ്ങിയ ഇന്ത്യൻ ടീം ഇന്നലെ ഓസീസിന് കടുത്ത വെല്ലുവിളിയുയർത്തി. തുടർ ആക്രമണങ്ങൾക്കൊട‌ുവിൽ ആദ്യ ക്വാർട്ടറിൽ 6 പെനൽറ്റി കോർണറുകൾ നേടിയെടുത്ത ആതിഥേയർക്ക് ശ്രീജേഷിന്റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. 41–ാം മിനിറ്റിൽ പെനൽറ്റി കോർ‌ണറിലൂടെയായിരുന്നു ജുഗ്‍രാജ് സിങ്ങിന്റെ ഗോൾ. 

പിന്നാലെ ഇന്ത്യയുടെ പ്രതിരോധ പിഴവ് മുതലെട‌ുത്ത്, ജെറെമി ഹേവാർഡ് നേടിയ 2 ഗോളുകളിലൂടെ ഓസ്ട്രേലിയ മത്സരം തിരിച്ചുപിടിച്ചു (44, 49 മിനിറ്റുകൾ). എന്നാ‍ൽ തുടർന്ന് ലീഡുയർത്താനുള്ള അവരുടെ ശ്രമങ്ങൾ ഇന്ത്യൻ പ്രതിരോധത്തിൽ തട്ടിത്തകർന്നു.

English Summary:

India failed in Hockey series against Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com