ADVERTISEMENT

ആതൻസ് ∙ ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിന് ഇന്നു ഗ്രീസിലെ ആതൻസിൽ ദീപം തെളിയും.  ഒളിംപിയയിൽ ഹെറാ ദേവതയുടെ ക്ഷേത്രത്തിനു മുന്നിലാണു ദീപം തെളിക്കൽ നടക്കുന്നത്. ‌പുരോഹിതരുടെ വേഷമണിഞ്ഞെത്തുന്ന ഗ്രീക്ക് നടിമാർ പ്രത്യേക കണ്ണാടിയുടെ സഹായത്തോടെ സൂര്യരശ്മികളിൽനിന്നു തീ സൃഷ്ടിച്ചാണു ദീപം തെളിക്കുക. 

തുടർന്ന്, ഒളിംപിക് ദീപശിഖാ പ്രയാണത്തിനു തുടക്കമാകും. ടോക്കിയോ ഒളിംപിക്സിൽ റോവിങ്ങിൽ സ്വർണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ദുസ്കോസ് ദീപശിഖ കൈയിലേന്തുന്ന ആദ്യ അത്‍ലീറ്റാകും. ഗ്രീസിൽ 11 ദിവസം ദീപശിഖ പ്രയാണം നടത്തും. 

English Summary:

Paris 2024 Olympics flame lighting at Ancient Olympia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com