ADVERTISEMENT

ടൊറന്റോ (കാനഡ) ∙ ലോക ചെസ് ചാംപ്യൻ ഡിങ് ലിറന് എതിരാളിയാകാനുള്ള പോരാട്ടം റഷ്യക്കാരൻ യാൻ നീപോംനീഷിയും ഇന്ത്യൻ കൗമാരക്കാരൻ ഡി. ഗുകേഷും തമ്മിൽ. ഒപ്പം, പോരാട്ടത്തിനു കച്ചമുറുക്കി ഇന്ത്യയുടെ മറ്റൊരു കൗമാരക്കാരൻ ആർ. പ്രഗ്നാനന്ദയും. കാൻഡിഡേറ്റ്സ് ചെസ് 9–ാം റൗണ്ട് പൂർത്തിയാകുമ്പോൾ നീപോംനീഷിക്കൊപ്പം ഒന്നാം സ്ഥാനത്താണ് ഗുകേഷ്. ഇരുവർക്കും 5.5 പോയിന്റ്. തൊട്ടുപിന്നിൽ 5 പോയിന്റോടെ പ്രഗ്നാനന്ദയും. 

നകാമുറയെ അട്ടിമറിച്ച് വിദിത്

ടൂർണമെന്റിലെ രണ്ടാം സീഡ് അമേരിക്കക്കാരൻ ഹികാരു നകാമുറയെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത് ഗുജറാത്തി തോൽപിച്ചതായിരുന്നു 9–ാം റൗണ്ടിലെ പ്രധാന വാർത്ത. 8–ാം റൗണ്ടിൽ ഇന്ത്യക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഗുകേഷിനോടു തോറ്റ വിദിത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവായിരുന്നു ഈ മത്സരം. 9–ാം റൗണ്ടിലെ ഇന്ത്യൻ പോരാട്ടത്തിൽ ഗുകേഷും പ്രഗ്നാനന്ദയും സമനിലയിൽ പിരിയുകയും ചെയ്തു. 

സമനിലയോടെ നീപോ

5 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ ഒരു മത്സരം പോലും തോൽക്കാതെയുള്ള കുതിപ്പ് തുടരുന്ന നീംപോനീഷി ഇന്നലെ ഫ്രഞ്ചുകാരൻ അലിറേസ ഫിറൂസ്‌ജയുമായി സമനില സമ്മതിച്ചു. നകാമുറ, ഫാബിയോ കരുവാന, വിദിത് ഗുജറാത്തി എന്നിവർ 4.5 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. 

ഹംപിക്കു സമനില 

വനിതകളിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപി റഷ്യയുടെ കത്രീന ലാഗ്നോയുമായി സമനിലയിൽ പിരി‍ഞ്ഞു. ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ടാൻ സോങ്‌യിയോട് ആർ. വൈശാലി തോൽവി സമ്മതിച്ചു.

English Summary:

Candidates chess updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com