ADVERTISEMENT

റമോണ (യുഎസ്) ∙ പുരുഷ ഡിസ്കസ് ത്രോയിൽ 38 വർഷങ്ങൾക്കു ശേഷം പുതിയ ലോക റെക്കോർഡ്. ലിത്വാനിയൻ താരം മൈക്കോളാസ് അലക്നയാണ് 74.35 മീറ്റർ പിന്നിട്ട് പുതിയ ദൂരം കുറിച്ചത്. ഡിസ്കസ് ഇതിഹാസം വിർജിലിയുസ് അലക്നയുടെ മകനാണ് മൈക്കോളാസ്. 2000, 2004 ഒളിപിക്സുകളിൽ സ്വർണവും 2008 ഒളിംപിക്സിൽ വെങ്കലവും നേടിയ താരമാണ് അച്ഛൻ അലക്ന. 

ഇന്നലെ ഒ‌ക്‌ലഹോമ ത്രോസ് സീരിസിലായിരുന്നു മൈക്കോളാസ് അലക്നയുടെ റെക്കോർഡ് നേട്ടം. 1986ൽ ജർമനിയുടെ യൂർഗൻ ഷൂൾട്ട് കുറിച്ചതായിരുന്നു (74.08 മീറ്റർ) മുൻ റെക്കോർഡ്. 21കാരനായ അലക്ന 2022 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളിയും 2023ൽ വെങ്കലവും നേടിയിരുന്നു. 

English Summary:

New world record in men's discus throw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com