ADVERTISEMENT

∙ ഉസൈൻ ബോൾട്ട് ആദ്യ ഒളിംപിക് സ്വർണം നേടുമ്പോൾ ലെറ്റ്സിലേ ടെവാഹോ എന്ന ബോട്സ്വാന സ്വദേശിക്കു പ്രായം 5. പാരിസ് ഒളിംപിക്സിൽ 100 മീറ്റർ ട്രാക്കിലിറങ്ങുമ്പോൾ ടെവാഹോയ്ക്ക് 21 വയസ്സാകും. ബോൾട്ടിന്റെ പിൻഗാമിയാകുമെന്നു വിദഗ്ധർ പ്രവചിക്കുന്ന ഈ വേഗപ്പോരാളിയാകും പാരിസ് ഒളിംപിക്സ് അത്‍ലറ്റിക്സ് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും നേടിയ താരമാണ് ടെവാഹോ. അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ 100 മീറ്ററിൽ 2 തവണ സ്വർണം നേടിയ ഒരേയൊരു താരം. 300 മീറ്ററിലെ ലോക റെക്കോർഡും 200 മീറ്ററിലെ ആഫ്രിക്കൻ റെക്കോർഡും ഈ പേരിനൊപ്പംതന്നെ.

3 ഒളിംപിക്സുകളിൽനിന്നായി 8 സ്വർണം നേടിയ ബോൾട്ടിന്റെ താരപരിവേഷമില്ലാത്ത രണ്ടാമത്തെ ഒളിംപിക്സാകും പാരിസിലേത്. യുഎസിന്റെ നോഹ ലൈൽസ്, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരാകും പാരിസിൽ ടെവാഹോയുടെ പ്രധാന എതിരാളികൾ. 9.88 സെക്കൻഡാണ് 100 മീറ്ററിൽ ഈ ആഫ്രിക്കക്കാരന്റെ മികച്ച സമയം. ബോൾട്ടിന്റെ ലോക റെക്കോർഡ്: 9.58 സെക്കൻഡ്.

ആറടി അഞ്ചിഞ്ചുകാരൻ ബോൾട്ട് കടന്നുവന്നതുപോലെ ജൂനിയർ ട്രാക്കിലൂടെയാണ് ആറടി അരയിഞ്ചുകാരനായ ടെവാഹോയുടെയും വരവ്. ഒളിംപിക്സിനായി യുഎസിൽ പരിശീലനം നടത്തുന്ന ടെവാഹോ പാരിസിൽ മിന്നലാകുമോയെന്നു കാത്തിരുന്നു കാണാം.

English Summary:

Botswana athlete Letsile Tebogo profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com