ADVERTISEMENT

ന്യൂഡൽഹി ∙ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യത്തിന് ഒന്നാംറാങ്ക് നഷ്ടം. ബാഡ്മിന്റൻ ഫെ‍ഡറേഷന്റെ പുതിയ റാങ്കിങ്ങിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുരുഷ ‍ഡബിൾസിൽ മൂന്നാം സ്ഥാനത്തായി. ചൈനയുടെ ലിയാങ് വെ– വാങ് ചാങ് സഖ്യമാണ് പുതിയ ഒന്നാം നമ്പർ.

മേയിലെ തായ്‌ലൻഡ് ഓപ്പൺ കിരീട നേട്ടത്തോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യൻ സഖ്യം കഴിഞ്ഞമാസം നടന്ന സിംഗപ്പൂർ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഇന്തൊനീഷ്യ ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റുകളിൽനിന്നു പിൻമാറുകയും ചെയ്തു. ഇതാണ് റാങ്കിങ്ങിലെ തിരിച്ചടിക്കു കാരണം.

English Summary:

Satwik-Chirag pair lost first rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com