ADVERTISEMENT

കൊച്ചി∙ ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം സ്‌പോര്‍ട് മോട്ടർസൈക്കിള്‍ ബ്രാന്‍ഡായ കെടിഎം, കോയമ്പത്തൂരിലെ കാരി മോട്ടര്‍ സ്പീഡ് വേയില്‍ കസ്റ്റമര്‍ റേസിങ് പ്രോഗ്രാമായ കെടിഎം കപ്പ് 2024 സീസണ്‍ 2 സംഘടിപ്പിച്ചു. പ്രോ, വുമണ്‍, അമേച്വര്‍ വിഭാഗങ്ങളിലായി 114 വ്യത്യസ്ത നഗരങ്ങളില്‍ നിന്നുള്ള 900 കെടിഎം ഉടമകള്‍ മത്സരത്തിനുണ്ടായിരുന്നു. ഇതില്‍നിന്ന് 38 നഗരങ്ങളില്‍ നിന്നുളള 111 പേരെയാണ് ക്വാളിഫയറിലേക്ക് തിരഞ്ഞെടുത്തത്. സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ രാഹില്‍ പിള്ളാരി ഷെട്ടി (പ്രോ വിഭാഗം), ആന്‍ ജെന്നിഫര്‍ (വനിതാ വിഭാഗം), ആദം ഫിറോസ് ബക്കര്‍ (അമേച്വര്‍ വിഭാഗം) എന്നിവര്‍ വിജയികളായി.

വനിതാ വിഭാഗത്തിലെ വിജയികൾ
വനിതാ വിഭാഗത്തിലെ വിജയികൾ

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമേ, ഓസ്ട്രിയയിലെ കെടിഎം അക്കാദമി ഓഫ് സ്പീഡില്‍ മോട്ടോജിപി രംഗത്തെ പ്രശസ്തരായവരുടെ സാനിധ്യത്തില്‍ കെടിഎം പ്രോ ഇന്‍സ്ട്രക്ടര്‍മാര്‍ക്കൊപ്പം പരിശീലനം നേടാന്‍ അവസരം ലഭിക്കും. പ്രോ കാറ്റഗറിയില്‍ അഭിഷേക് വാസുദേവ്, കയാന്‍ സുബിന്‍ പട്ടേല്‍ എന്നിവര്‍ യഥാക്രമം 2, 3 സ്ഥാനങ്ങള്‍ നേടി. അമച്വര്‍ വിഭാഗത്തില്‍ മുഹമ്മദ് യൂസഫും ശശാങ്ക ശര്‍മയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. വനിതാ വിഭാഗത്തില്‍ ലാനി ജെന ഫെര്‍ണാണ്ടസ് രണ്ടാമതായി. തനിഷ സഞ്ജയ് അറോറക്കാണ് മൂന്നാം സ്ഥാനം.

2022 ഡിസംബറിലാണ് കെടിഎം അതിന്റെ കസ്റ്റമര്‍ റേസിങ് പ്രോഗ്രാം കെടിഎം സിയുപി പ്രഖ്യാപിച്ചത്. കെടിഎമ്മിന്റെ വണ്‍ മേക്ക് റേസ് ചാംപ്യന്‍ഷിപ്പായി എഫ്എംഎസ്‌സിഐ കെടിഎം സിയുപിയെ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ റേസിങ് ജനകീയമാക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ റേസിങ് ചാംപ്യന്‍ഷിപ്പ് കെട്ടിപ്പടുക്കുന്നതിനുമുള്ള കെടിഎം ഇന്ത്യയുടെ ദൗത്യത്തില്‍ കാസ്‌ട്രോളും സിയറ്റും ഇത്തവണ പങ്കുചേര്‍ന്നിരുന്നു.

അമേച്വര്‍ വിഭഗത്തിലെ വിജയികൾ
അമേച്വര്‍ വിഭഗത്തിലെ വിജയികൾ

കോയമ്പത്തൂര്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടന്ന സെലക്ഷന്‍ റൗണ്ടില്‍ ഇന്ത്യയിലുടനീളമുള്ള 860ലധികം റൈഡര്‍മാരാണ് പങ്കെടുത്തത്. ഇതില്‍ 200ഓളം പേര്‍ വനിതകളായിരുന്നു. കെടിഎം സിയുപി ഇന്ത്യയെപ്പോലെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും റേസിങിനായി ഗ്രാസ്‌റൂട്ട് ലെവല്‍ പ്രോഗ്രാം ഉണ്ടായിരിക്കണമെന്ന് കെടിഎം കപ്പ് റേസ് ഡയറക്ടര്‍ ജെറെമി മക്‌വില്യംസ് പറഞ്ഞു. കെടിഎം കപ്പിലൂടെ ആയിരത്തിലധികം കെടിഎം റേസര്‍മാര്‍ക്ക് അവരുടെ റേസിങ് കഴിവുകള്‍ പഠിക്കാനും പ്രദര്‍ശിപ്പിക്കാനും ഞങ്ങള്‍ ഒരു വേദിയൊരുക്കിയെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് (പ്രോബൈക്കിങ്) പ്രസിഡന്റ് സുമീത് നാരംഗ് പറഞ്ഞു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com