ADVERTISEMENT

ന്യൂഡൽഹി ∙ അറുപതാം ജന്മദിനം ലളിതമായി ആഘോഷിച്ച് ഇന്ത്യൻ സ്പ്രിന്റ് ഇതിഹാസം പി.ടി. ഉഷ. പാർലമെന്റ് സമ്മേളനത്തിന്റെയും ഒളിംപിക് തയാറെടുപ്പുകളുടെയും തിരക്കുകൾക്കിടെ പിറന്നാൾ ദിനവും കടന്നുപോയി. വൈകിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ആസ്ഥാനമായ ഒളിംപിക് ഭവനിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ചെറിയൊരു ആഘോഷം. രാത്രി ഡൽഹിയിലെ വീട്ടിലും കേക്ക് മുറിച്ചു.

അറുപതിലും മനസിൽ ചെറുപ്പമാണെന്നു ഐഒഎ ആസ്ഥാനത്തു നടന്ന ആഘോഷത്തിൽ പി.ടി. ഉഷ പറഞ്ഞു. ‘‘പ്രായം അറുപതായെന്നു വിശ്വസിക്കാനാവുന്നില.്ല അറുപതിൽ 47 വർഷവും കായികരംഗത്തു തന്നെയായിരുന്നു’’ – ഉഷ പറഞ്ഞു.

‘‘സ്പോർട്സ് ബിൽ ഈ സർക്കാരിന്റെ കാലത്തു പാസാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ബിൽ വരുന്നതോടെ കായികരംഗം കൂടുതൽ മെച്ചപ്പെടും. ഇപ്പോഴത്തെ കായിക മന്ത്രി ഇക്കാര്യങ്ങളോടു മികച്ച രീതിയിലാണു പ്രതികരിച്ചിരിക്കുന്നത്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ പ്രകടനം ഏറ്റവും മികച്ചതായിരിക്കും. ടോക്കിയോ ഒളിംപിക്സിനെക്കാൾ കൂടുതൽ മെഡലുകൾ നേടാനാകുമെന്നാണു പ്രതീക്ഷ’ –ഉഷ പറഞ്ഞു.

English Summary:

PT Usha Turns 60, Celebrates Milestone with Hopes for Indian Sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com