നാഡയുടേത് പ്രതികാര നടപടി: ബജ്‌രംഗ് പുനിയ
Mail This Article
×
ന്യൂഡൽഹി ∙ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) തനിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനെത്തുടർന്ന് നാഡ ബജ്‌രംഗിനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രതികരണം.
ഉത്തേജക പരിശോധനയ്ക്കു കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചതു ചൂണ്ടിക്കാട്ടുകയാണു താൻ ചെയ്തതെന്നും ഇക്കാര്യത്തിൽ ഇതുവരെ നാഡ മതിയായ വിശദീകരണം നൽകിയിട്ടില്ലെന്നും ബജ്‌രംഗ് പറഞ്ഞു. തന്റെ കരിയർ ഇല്ലാതാക്കാനാണ് നാഡ അധികൃതർ ശ്രമിക്കുന്നതെന്നും ബജ്‌രംഗ് ആരോപിച്ചു.
English Summary:
Bajrang Punia says that Nada is behaving arrogant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.