ADVERTISEMENT

ലിയോൺ (സ്പെയിൻ) ∙ സ്പെയിനിന്റെ ജയ്മി സാന്റോസ് ലറ്റാസയെ തോൽപിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് ലിയോൺ മാസ്റ്റേഴ്സ് ചെസ് കിരീടം (സ്കോർ 3–1). 1996 മുതൽ വിവിധ ഇടവേളകളിലായി പത്താം തവണയാണ് ആനന്ദ് ഈ ടൂർണമെന്റ് ജയിക്കുന്നത്. ഇന്ത്യയുടെ അർജുൻ എരിഗാസിയെ തോൽപിച്ചായിരുന്നു ജയ്മിയുടെ ഫൈനൽ പ്രവേശം. വാസലിൻ ടോപലോവിനെ തോൽപിച്ചാണ് അൻപത്തിനാലുകാരൻ ആനന്ദ് ഫൈനലിലെത്തിയത്. 1996ലാണ് ആനന്ദ് ലിയോൺ മാസ്റ്റേഴ്സ് ചെസിൽ ആദ്യം ജേതാവായത്.

English Summary:

Viswanathan anand wins leon chess title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com