ADVERTISEMENT

1980ലെ മോസ്കോ ഒളിംപിക്സ്. കോഴിക്കോട്ടുനിന്നുള്ള ഒരു 16 വയസ്സുകാരി ആയിരുന്നു ടീമിലെ ബേബി. ടീമിലാകെ ഉണ്ടായിരുന്നത് 58 പുരുഷൻമാരും 18 വനിതകളും ഉൾപ്പെടെ 76 പേർ. പ്രായത്തിലും ആകാരത്തിലും തന്നെക്കാൾ സൂപ്പർ സീനിയറായ താരങ്ങൾക്കൊപ്പം പേടിയോടെയാണു മലയാളിതാരം ഡൽഹിയിൽനിന്നു പോയതും മോസ്കോയിൽ ഇറങ്ങിയതും. ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം സ്വന്തമാക്കിയ ആ പെൺകുട്ടിയുടെ പേര് പി.ടി.ഉഷ; ഇന്ത്യയുടെ സ്വന്തം ‘പയ്യോളി എക്സ്പ്രസ്.’

പി.ടി.ഉഷ മെഡലുകളുമായി (ചിത്രം: facebook.com/PT.UshaOfficial/photos)
പി.ടി.ഉഷ മെഡലുകളുമായി (ചിത്രം: facebook.com/PT.UshaOfficial/photos)

റെക്കോർഡ് ബുക്കിൽ എഴുതപ്പെട്ട ആ പേരിനു പിന്നാലെ തുടർന്നുള്ള ഒളിംപിക്സുകളിലും മലയാളി പെൺകുട്ടികൾ വിശ്വമേളയുടെ ഭാഗമായി. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ഉഷയ്ക്കു പുറമേ ഷൈനി ഏബ്രഹാം (ഷൈനി വിൽസൺ), എം.ഡി.വൽസമ്മ എന്നിവരും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. 400 മീറ്റർ ഹർഡിൽസിൽ ഉഷ നാലാമതായി. ഉഷയും ഷൈനിയും വൽസമ്മയും ബാറ്റൺ പിടിച്ച 4x400 മീറ്റർ റിലേ ടീം ഫൈനലിലെത്തി.

1988ൽ സോൾ ഒളിംപിക്സിൽ ഉഷയ്ക്കും ഷൈനിക്കും വൽസമ്മയ്ക്കു പുറമേ മേഴ്സി മാത്യുവും (മേഴ്സി കുട്ടൻ) അത്‌ലറ്റിക്സിൽ ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങി. 1992ലെ ബാർസിലോന ഒളിംപിക്സിൽ ഷൈനി വിൽസനിലൂടെ വീണ്ടും ത്രിവർണക്കുപ്പായത്തിൽ മലയാളിപ്പെരുമ. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്സിൽ ഉഷ, ഷൈനി എന്നിവർക്കു പുറമേ കെ.എം.ബീനാമോൾ, കെ.സി.റോസക്കുട്ടി (ഇരുവരും അത്‌ലറ്റിക്സ്) എന്നിവരും എ.രാധിക സുരേഷ് (ടേബിൾ ടെന്നിസ്) ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു.

ഷൈനി വിൽസൻ
ഷൈനി വിൽസൻ

2000ൽ സിഡ്നിയിൽ ബീനാമോളും റോസക്കുട്ടിയും. ഒപ്പം ജിൻസി ഫിലിപ്പും മഞ്ജിമ കുര്യാക്കോസും (ഇരുവരും റിലേ ടീമിൽ). 2004ലെ ആതൻസ് ഒളിംപിക്സിൽ ബീനാമോൾക്കു പുറമേ അഞ്ജു ബോബി ജോർജ് (ലോങ്ജംപ്), ചിത്ര കെ.സോമൻ (റിലേ), ബോബി അലോഷ്യസ് (ഹൈജംപ്) എന്നിവർ. 2008ൽ ബെയ്ജിങ്ങിൽ അഞ്ജു, ചിത്ര കെ.സോമൻ എന്നിവർക്കു പുറമേ പ്രീജ ശ്രീധരനും സിനി ജോസും (ഇരുവരും അത്‌ലറ്റിക്സ്) ഇന്ത്യൻ കളറണിഞ്ഞു.

2012ൽ ലണ്ടനിൽ ടിന്റു ലൂക്ക (800 മീ), മയൂഖ ജോണി (ട്രിപ്പിൾ ജംപ്) എന്നിവരും 2016ൽ റിയോ ഒളിംപിക്സിൽ ടിന്റു ലൂക്ക (800 മീ), ഒ.പി.ജയ്ഷ (മാരത്തൺ), ജിസ്ന മാത്യു, അനിൽഡ തോമസ് (ഇരുവരും റിലേ) എന്നിവരും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു.

92ലെ ബാർസിലോന ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റൻ ഞാനായിരുന്നു. മാർച്ച്പാസ്റ്റിൽ ഇന്ത്യൻ പതാകയുമായി നീങ്ങിയതും ഞാൻതന്നെ. ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതയെന്ന റെക്കോർഡും അതോടെ എന്റെ പേരിലായി. ഒരു മലയാളി എന്ന നിലയിൽ ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷം. 84 മുതൽ തുടരെ 4 ഒളിംപിക്സുകളിൽ ഞാൻ പങ്കെടുത്തു. ഓരോ വേദിയിലും മലയാളികളുടെ സ്നേഹവാൽസല്യം ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചു. ഒളിംപിക് വേദിയിൽ എന്റെ പേരു മുഴങ്ങിയപ്പോഴെല്ലാം എന്റെ നാടിനെയോർത്ത് അഭിമാനവും തോന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com