ADVERTISEMENT

തൊടുപുഴ ∙ കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനും മുൻ ഇന്ത്യൻ വോളി താരവുമായ നെയ്യശേരി ജോസ് (സി.കെ.ഔസേഫ്–78) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നു നെയ്യശേരിയിലേക്കു പോകുന്ന വഴി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെയ്യശേരി വലിയ പുത്തൻപുരയിൽ (ചാലിപ്ലാക്കൽ) കുടുംബാംഗമാണ്. റെയിൽവേയിൽ നിന്നു എഫ്എസിടി ടീമിലെത്തിയ ജോസ് ഇന്ത്യൻ ജഴ്സിയിൽ സിംഗപ്പൂരിലും ശ്രീലങ്കയിലും കളിച്ചു. വിരമിച്ചശേഷം എഫ്എസിടി സ്കൂളിന്റെയും എറണാകുളം ജില്ലയുടെയും പരിശീലകനായും പ്രവർത്തിച്ചു. അവിവാഹിതനാണ്.

മൃതദേഹം ഇന്നു വൈകിട്ട് നെയ്യശേരിയിലെ വസതിയിലെത്തിക്കും. സംസ്കാരം നാളെ 10.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ: ജോർജ്‌, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്റ്റർ മേരി കുര്യാക്കോസ്‌, ഏലിക്കുട്ടി.

English Summary:

Former Indian volleyball player Neyyassery Jose passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com