ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് ബാഡ്മിന്റനില്‍ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന് തുടക്കം കടുപ്പം. സീഡിങ് ഇല്ലാതെ ഒളിംപിക്സിനിറങ്ങുന്ന ലക്ഷ്യയുടെ ഗ്രൂപ്പ് റൗണ്ടിലെ എതിരാളികളിൽ മൂന്നാം സീഡായ ഇന്തൊനീഷ്യൻ താരം ജൊനാതൻ ക്രിസ്റ്റിയും ടോക്കിയോ ഒളിംപിക്സ് സെമിഫൈനലിസ്റ്റ് കെവിൻ കോർഡനുമുണ്ട്. എന്നാൽ എച്ച്.എസ്.പ്രണോയിക്കും പി.വി.സിന്ധുവിനും ആദ്യ റൗണ്ടിൽ വെല്ലുവിളികളില്ല.

പുരുഷ സിംഗിൾസിൽ 13–ാം സീഡായ പ്രണോയിയുടെയും വനിതകളിൽ പത്താം സീഡ് സിന്ധുവിന്റെയും ഗ്രൂപ്പ് റൗണ്ടിലെ എതിരാളികളിൽ സീഡഡ് താരങ്ങളില്ല. ഗ്രൂപ്പ് മത്സരങ്ങൾ വിജയിച്ചു മുന്നേറിയാൽ പ്രീക്വാർട്ടറിൽ പ്രണോയ്– ലക്ഷ്യ പോരാട്ടത്തിന് കളമൊരുങ്ങിയേക്കും.

വനിതകളിൽ ചൈനയുടെ ഹെ ബിൻജിയോവോ പ്രീക്വാർട്ടറിലും ചെൻ യുഫെയി ക്വാർട്ടറിലും സിന്ധുവിന് എതിരാളിയായേക്കും.

English Summary:

Olympics Badminton is tough for Lakshya Sen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com