ADVERTISEMENT

ഒളിംപിക്സിന്റെ മത്സരക്കളങ്ങളിലെ ക്യാപ്റ്റൻ എപ്പോഴും യുഎസ്എയാണ്. യുഎസിന്റെ കായികക്കരുത്തിന്റെ വിളംബരമാണ് ഓരോ ഒളിംപിക് വേദിയും. പാരിസിലും സ്ഥിതി വ്യത്യസ്തമാകാൻ ഇടയില്ല. ഒളിംപിക് ചരിത്രത്തിൽ ഇതുവരെ 18 തവണ ടീം യുഎസ്എ മെഡൽ പട്ടികയിൽ ഒന്നാമതെത്തി ആധിപത്യം പുലർത്തി. ഇപ്പോൾ നിലവിലില്ലാത്ത സോവിയറ്റ് യൂണി‍യൻ 6 തവണ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, ചൈന, ജർമനി എന്നിവ ഓരോ തവണയും ഓവറോൾ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. മെഡൽ വേട്ടയിൽ അമേരിക്കൻ ആധിപത്യമാണു ഫ്രാൻസിലും കായികവിദഗ്ധർ പ്രവചിക്കുന്നത്.

യുഎസ് വീരഗാഥ

ആധുനിക ഒളിംപിക്സിനു തുടക്കമിട്ട 1896ൽ മെഡലെണ്ണത്തിൽ ഒന്നാമതെത്തിയതു യുഎസ് ആണ്. 1900ൽ പാരിസിൽ നടന്ന ഒളിംപിക്സിൽ ഫ്രാൻസ് ഒന്നാമതെത്തി. 1904ൽ വീണ്ടും യുഎസ്. 1908ൽ ലണ്ടനിൽ നടന്നപ്പോൾ ആതിഥേയർ ഒന്നാമത്. ചൈന ആദ്യമായി പട്ടികയിൽ ഒന്നാമതായത് 2008ലെ ബെയ്ജിങ് ഒളിംപിക്സിലാണ്.

olmpics-medal-chart

ഇന്ത്യ ആകെ നേടിയ 10 സ്വർണത്തിൽ എട്ടെണ്ണവും ഹോക്കി ടീമിന്റെ വകയാണ്. 1928ൽ ആണു ഹോക്കി ടീമിന്റെ ആദ്യ സ്വർണനേട്ടം. 1928 മുതൽ 1956 വരെ തുടർച്ചയായി ജേതാക്കളായി. പിന്നീട് 64ലും 80ലും വീണ്ടും സ്വർണം. 

ഇന്ത്യയ്ക്ക് ഇതുവരെ ഒളിംപിക്സിൽ 2 വ്യക്തിഗത സ്വർണങ്ങളേ നേടാനായിട്ടുള്ളൂ. 2008ൽ ബെയ്ജിങ്ങിൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണം നേടി. ടോക്കിയോയിൽ നീരജ്  ചോപ്ര ജാവലിൻ ത്രോയിൽ സ്വർണം നേടി.

English Summary:

USA tops the Olympic medal list for the nineteenth time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com