ADVERTISEMENT

കോട്ടയം ∙ പാരിസ് ഒളിംപിക്സ് നീന്തൽ മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളിയും. പാരിസിൽ  ലോക നീന്തൽ സംഘടനയുടെ ടെക്നിക്കൽ ഒഫീഷ്യൽ പാനലിൽ തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയായ എസ്.രാജീവുമുണ്ട്. ഏഷ്യയിൽ നിന്ന് 5 പേർ മാത്രം ഉൾപ്പെട്ട പാനലിലെ ഏക ഇന്ത്യക്കാരനാണ് രാജീവ്. 2016 റിയോ ഒളിംപിക്സിലും റഫറിയായിരുന്ന രാജീവിന്റെ രണ്ടാമത്തെ ഒളിംപിക്സാണിത്.  

1988 മുതൽ രാജ്യാന്തര നീന്തൽ റഫറിയായ എസ്.രാജീവ് നിലവിൽ സ്വിമ്മിങ് ഫെ‍ഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും കേരള ഒളിംപിക്സ് അസോസിയേഷൻ സെക്രട്ടറി ജനറലുമാണ്. കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും ലോക നീന്തൽ ചാംപ്യൻഷിപ്പും ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

English Summary:

S Rajiv as swimming referee in Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com