ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് രാജ്യാന്തര ഒളിംപിക് സമിതിയുടെ പരമോന്നത ആദരമായ ഒളിംപിക് ഓർഡർ. ഒളിംപിക്സിന്റെ സമാപനത്തലേന്ന് പാരിസിൽ പുരസ്കാരം നൽകും. ഒളിംപിക് പ്രസ്ഥാനത്തിനു മികച്ച സംഭാവന നൽകിയവർക്കുള്ള ആദരമാണ് ഒളിംപിക് ഓർഡർ. 2008 ബീജിങ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ ബിന്ദ്ര വിരമിച്ചതിനു ശേഷം കായികഭരണരംഗത്ത് സജീവമാണ്. 2018 മുതൽ ഐഒസി അത്‌ലീറ്റ് കമ്മിഷനിൽ അംഗമാണ് നാൽപത്തിയൊന്നുകാരനായ  ബിന്ദ്ര.

English Summary:

Olympic order for Abhinav Bindra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com