മനോരമയുടെ ഒളിംപിക്സ് പേജിന് പേരിട്ടു; ‘പ്യാരി ഡേയ്സ്’ എന്ന പേരു തിരഞ്ഞെടുത്തത് പി.ആർ. ശ്രീജേഷ്
Mail This Article
×
പാരിസ് ഒളിംപിക്സിനായുള്ള മനോരമയുടെ പ്രത്യേക പേജുകൾക്ക് പേരു നിർദേശിക്കാനുള്ള മത്സരത്തിൽ പങ്കെടുത്തത് ആയിരത്തോളം വായനക്കാർ. ഫ്രാൻസും പാരിസും ഒളിംപിക്സും ഇന്ത്യയുമെല്ലാം നിറഞ്ഞ നിർദേശങ്ങളിൽനിന്ന് പേരു തിരഞ്ഞെടുത്തത് പാരിസിൽ ഇന്ത്യൻ പ്രതീക്ഷകളുടെ പതാകാവാഹകനായ ഹോക്കി താരം പി.ആർ.ശ്രീജേഷ്– പ്യാരി ഡേയ്സ്!
ഒന്നിലേറെപ്പേർ ഈ പേരു നിർദേശിച്ചിരുന്നു. ഇവരിൽനിന്നു നറുക്കെടുപ്പിലൂടെ സമ്മാനത്തിന് അർഹയായത് തൃശൂർ ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ ഗ്ലാഡി ആന്റണി. നിർദേശങ്ങൾ സമർപിച്ച എല്ലാ വായനക്കാരോടുമുള്ള സ്നേഹസൂചകം കൂടിയായി ‘പ്യാരി ഡേയ്സ്’ ഇന്നു മുതൽ മനോരമ ഒളിംപിക്സ് പേജുകളുടെ മുഖക്കുറിയായി തിളങ്ങും– ഒരു സ്വർണ മെഡൽ പോലെ!
English Summary:
Manorama's Olympics page pyari days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.