ADVERTISEMENT

പാരിസ്∙ ഒളിംപിക്സിനായി ഫ്രാൻസിലെത്തിയ ബ്രസീല്‍ ഫുട്ബോൾ ഇതിഹാസം സീക്കോയെ പാരിസ് നഗരത്തിൽ കൊള്ളയടിച്ചു. ബ്രസീൽ ഒളിംപിക് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സീക്കോ കഴിഞ്ഞ ദിവസം പാരിസിലെത്തിയത്. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗ് കാറിൽനിന്ന് മോഷണം പോയി. നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് താഴ്ത്തി ഇട്ടതോടെയാണ് താരത്തെ മോഷ്ടാക്കൾ കൊള്ളയടിച്ചത്.

നാലരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീക്കോയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. ടാക്സി കാറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച ശേഷം താരത്തിന്റെ ബാഗ് തട്ടിയെടുക്കുകയായിരുന്നെന്നാണു വിവരം. ഒളിംപിക്സ് തിരക്കുകളിലുള്ള പാരിസ് നഗരത്തിൽ നിരവധി പേരാണ് മോഷണ പരാതികളുമായി പൊലീസിനെ സമീപിക്കുന്നത്.

അർജന്റീന ഫുട്ബോൾ ടീമിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പരിശീലനത്തിനിടെ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു. മൊറോക്കോയ്ക്കെതിരായ മത്സരത്തിനു തൊട്ടുമുൻപായിരുന്നു സംഭവം. ഒളിംപിക് ഗെയിംസിനിടെ മോഷണമുണ്ടായതിൽ അർജന്റീന പരിശീലകൻ മഷെരാനോ സംഘാടകർക്കെതിരെ ശക്തമായ ഭാഷയിലാണു പ്രതിഷേധിച്ചത്. അർജന്റീന താരങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു.

English Summary:

Olympic Games 2024: Brazil Football Legend Zico Robbed In Taxi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com