ADVERTISEMENT

മൈസൂരു∙ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് സീനിയർ ക്രിക്കറ്റിലേക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൻമതിലായിരുന്നു പിതാവെങ്കിൽ, ‘കുട്ടിക്ക്രിക്കറ്റി’ൽ തകർത്തടിക്കാനുള്ള തയാറെടുപ്പിലാണ് മകൻ. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള മഹാരാജ ട്വന്റി20 ട്രോഫിയിലാണ് ദ്രാവിഡിന്റെ മകൻ സമിത് കളിക്കുന്നത്. വ്യാഴാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന താരലേലത്തിൽ, അര ലക്ഷം രൂപയ്ക്ക് മൈസൂരു വാരിയേഴ്സാണ് സമിതിന്റെ ലേലം വിളിച്ചെടുത്തത്

ഇത്തവണത്തെ താരലേലത്തിൽ 8.6 ലക്ഷം രൂപയ്ക്ക് കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്സ് വിളിച്ചെടുത്ത എൽ.ആർ. ചേതനാണ് വില കൂടിയ താരം. കഴിഞ്ഞ സീസണിൽ ഗുൽബർഗ മിസ്റ്റിക്സിനായി കളിച്ച ഇരുപത്തിനാലുകാരനായ ചേതന്, 6.2 ലക്ഷം രൂപയാണ് വില ലഭിച്ചത്.

ഐപഎലിലൂടെ പ്രശസ്തരായ ശ്രേയസ് ഗോപാൽ (7.60 ലക്ഷം രൂപയ്ക്ക് മംഗളൂരു ഡ്രാഗൺസിൽ), കൃഷ്ണപ്പ ഗൗതം (7.4 ലക്ഷം രൂപയ്ക്ക് മൈസൂരി വാരിയേഴ്സ്) എന്നിവർക്കും മികച്ച താരലേലത്തിൽ മികച്ച തുക ലഭിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ലുവ്‌നിത് സിസോദിയ 7.20 ലക്ഷം രൂപ നേടി അപ്രതീക്ഷിത താരോദയമായി.

നിലവിലെ ചാംപ്യൻമാരായ ഹൂബ്ലി ടൈഗേഴ്സ് ഓപ്പണിങ് ബാറ്ററായ മുഹമ്മദ് താരയെ 6.60 ലക്ഷം രൂപയ്ക്ക് നിലനിർത്തി. കഴിഞ്ഞ സീസണിൽ 4.10 ലക്ഷം രൂപയായിരുന്നു താരത്തിന്റെ വില. 173.64 സ്ട്രൈക്ക് റേറ്റിൽ 448 റൺസ് അടിച്ചുകൂട്ടിയ താഹയായിരുന്നു കഴിഞ്ഞ സീസണിൽ ടൂർണമെന്റിന്റെ താരം. ഇന്ത്യൻ ടീമംഗമായിരുന്ന പ്രസിദ്ധ് കൃഷ്ണയുടെ വില കുത്തനെ ഇടിഞ്ഞ് ഒരു ലക്ഷം രൂപയായി. പരുക്കിന്റെ പിടിയിലായിരുന്ന പ്രസിദ്ധിന് കഴിഞ്ഞ സീസണിൽ 7.4 ലക്ഷം രൂപയാണ് ലഭിച്ചത്.

English Summary:

Rahul Dravid's Son Gets First-Ever Franchise League Contract; Purchased In Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com