ADVERTISEMENT

ഇസ്‍ലാമാബാദ്∙ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാനിലെ സഹപൗരൻമാർക്കായി പാരിസ് ഒളിംപിക്സിലെ സ്വർണമെഡൽ ജേതാവ് അർഷാദ് നദീം പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. അർഷാദ് നദീം പകർത്തിയ വിഡിയോയുടെ ബാക്ഗ്രൗണ്ടിൽനിന്ന് കേൾക്കുന്ന കൂർക്കംവലി ശബ്ദമാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാക്കിയത്. ഇതോടെ വിഡിയോ ഡിലീറ്റ് ചെയ്ത് അർഷാദ് നദീം പുതിയ വിഡിയോ അപ്‌ലോഡ് ചെയ്തു.

പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ഇന്ന് (ഓഗസ്റ്റ് 14), സമാധാനത്തിനും ഐക്യത്തിനുമായി ആഹ്വാനം ചെയ്തുകൊണ്ടാണ് അർഷാദ് നദീം വിഡിയോ പങ്കുവച്ചത്. പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയതിനു പിന്നാലെ താരത്തിന് സ്വന്തം രാജ്യത്ത് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനിടെയാണ്, സഹപൗരൻമാർക്കായി അർഷാദ് നദീം സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിഡിയോ സന്ദേശം പങ്കുവച്ചത്.

പശ്ചാത്തലത്തിലെ കൂർക്കംവലി ‘സൂപ്പർഹിറ്റാ’യതോടെ, ഈ വിഡിയോ അർഷാദ് നദീം പിൻവലിച്ചു. പിന്നീട് കൂർക്കംവലിയുടെ ശല്യമില്ലാത്ത പുതിയൊരു വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. എങ്കിലും ആദ്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English Summary:

Arshad Nadeem's Independence Day Video Goes Viral for All the Wrong Reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com