ADVERTISEMENT

കായികപ്രതിഭകളുടെ അക്ഷയഖനിയാണു കേരളമെന്നത് ഒരിക്കൽകൂടി തെളിയിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കാണ് കൊച്ചിയിൽ കൊടിയിറങ്ങിയത്. പ്രതീക്ഷകൾക്കു സ്വർണനിറം പകരുന്ന മത്സരഫലങ്ങൾ, പ്രകടനങ്ങൾ. പക്ഷേ, മേള അവസാനിക്കുമ്പോൾ എന്റെ മനസ്സിൽ ആശങ്കകളും ശേഷിക്കുന്നു.

ഓരോ സ്കൂൾ മീറ്റ് സമാപിക്കുമ്പോഴും ശ്രദ്ധയിലെത്തുന്ന ഈ താരങ്ങൾക്കു പിന്നീട് എന്താണു സംഭവിക്കുന്നത്? ആത്മാർപ്പണംകൊണ്ടു രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന എത്രയോ താരങ്ങളുണ്ട്. അവരെ മറന്നിട്ടല്ല ഞാനിങ്ങനെ ആശങ്കപ്പെടുന്നത്. പക്ഷേ, സ്കൂൾ മീറ്റുകളിൽനിന്നു വളർന്ന താരങ്ങളെക്കാൾ  മറഞ്ഞവരുടെ എണ്ണമാകില്ലേ കൂടുതൽ? 

കേരളത്തിന്റെ കായികപ്രൗഢി തിരിച്ചുപിടിക്കണമെന്നു മുഖ്യമന്ത്രി പറയുന്നതു കേട്ടാണു മേളയ്ക്കു സമാപനമായത്.  അതിന് ഇത്തരം മേളകളിൽ മികവു തെളിയിച്ച പ്രതിഭകളെ വളർത്തിയെടുക്കണം.  അതിനുള്ള ചെലവ് അവർക്കു തടസ്സമാകില്ലെന്ന ഉറപ്പ് ഓരോ കുട്ടികൾക്കും നൽകാൻ സർക്കാരിനാകണം. 

ഇത്തവണ പല ഇനങ്ങളിലും സീനിയർ താരങ്ങളെക്കാൾ മികച്ച സമയവും വേഗവും കുറിച്ച ജൂനിയർ താരങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി. ഈ പ്രായത്തിൽ 400 മീറ്റർ 47 സെക്കൻഡിൽ ഓടിയ മുഹമ്മദ് അഷ്ഫാഖും പെൺകുട്ടികളുടെ വിഭാഗത്തിൽ 56 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആർ.ജ്യോതികയുമെല്ലാം ഉറപ്പായും രാജ്യാന്തര തലത്തിലേക്ക് ഉയരേണ്ടവരാണ്.

സബ് ജൂനിയർ, ജൂനിയർ തലങ്ങളിൽ എൻ.എസ്.വിഷ്ണുശ്രീയും അൽക ഷിനോജും നിവേദ് കൃഷ്ണയും ആർ.ശ്രേയയും അദബിയ ഫർഹാനും പി.കെ.സായൂജും കെ.വി.അർജുനുമെല്ലാം നമ്മുടെ ഉത്തരവാദിത്തങ്ങളാണെന്നാണു ഞാൻ കാണുന്നത്. കെ.സി.സർവാനെയും വിജയ് കൃഷ്ണയെയും പോലുള്ള താരങ്ങൾ ഉറപ്പായും രാജ്യാന്തര മെഡൽ വാഗ്ദാനങ്ങളാണ്. 

കുട്ടികളോടും ചിലതു പറയാനുണ്ട്. നിങ്ങൾ പാതിവഴിയിൽ സ്വയം നഷ്ടപ്പെടുത്തുകയുമരുത്. ട്രാക്ക് തെറ്റിപ്പോകാൻ ഒരുപാടു മാർഗങ്ങളുണ്ടായേക്കാം. അവയൊന്നും നിങ്ങളെ പ്രലോഭിപ്പിക്കരുത്. നിങ്ങളുടെയും അതുവഴി നാടിന്റെയും കായികവിജയം ജീവിതലക്ഷ്യമാകണം.

English Summary:

Olympian M. D. Valsamma about the stars of the school meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com