ADVERTISEMENT

ദുബായ്∙ മകൻ ഇസാൻ മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സ. എന്നാൽ സാനിയയുടെ ചിത്രത്തിൽ ഭർത്താവ് ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല. ഇതോടെ സാനിയയും ശുഐബ് മാലിക്കും പിരിഞ്ഞു താമസിക്കുകയാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. സൗദി അറേബ്യയിൽ ഉംറയ്ക്കു പോയ ചിത്രം സാനിയ മിർസ പങ്കുവച്ചപ്പോൾ അതിലും ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല.

അടുത്തിടെയാണ് സാനിയ മിർസ ടെന്നിസിൽനിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്ന് സാനിയ വിര‍മിക്കലിനു ശേഷം പ്രതികരിച്ചിരുന്നു. വിവാഹ മോചന വാർത്തകളിൽ സാനിയയോ, മാലിക്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ മാലിക്കും സാനിയയും ദുബായിലാണു താമസം. മകനുമൊത്തുള്ള നിമിഷങ്ങൾ മാലിക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും അതിലൊന്നും സാനിയ മിർസ ഉണ്ടാകാറില്ല.

സാനിയയും മാലിക്കും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’– എന്ന സാനിയയുടെ ഇൻസ്റ്റ സറ്റോറിയും അഭ്യൂഹങ്ങൾക്കു വഴിയൊരുക്കി. 2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്.

English Summary: Sania Mirza snubs Shoaib Malik yet again, feasts with son Izhaan alone at Iftaar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com