ADVERTISEMENT

മെൽബൺ ∙ രോഹൻ ബൊപ്പണ്ണയുടെ പുരുഷ ‍ഡബിൾസ് കിരീടത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്‌ലാം ടെന്നിസിലെ ഇന്ത്യൻ വിജയഗാഥ. ഓസ്ട്രേലിയൻ ഓപ്പണിൽ കേൾവി പരിമിതിയുള്ളവരുടെ മത്സരത്തിൽ ചെന്നൈ സ്വദേശിയായ പൃഥ്വി ശേഖർ കൈവരിച്ചത് ഇരട്ട നേട്ടം. പുരുഷ സിംഗിൾസിൽ കിരീടവും ഡബിൾസിൽ രണ്ടാംസ്ഥാനവും നേടിയാണ് ഇരുപത്തൊൻപതുകാരൻ പൃഥ്വി മെൽബണിൽനിന്നു മടങ്ങുന്നത്. കഴിഞ്ഞവർഷം ഇതേ ചാംപ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് സെമിഫൈനലിസ്റ്റായിരുന്നു പൃഥ്വി.

ജൻമനാ കേൾവി പരിമിതിയുള്ള പൃഥ്വി ശേഖറിന് 90 ഡെസിബെലിൽ താഴെ തീവ്രതയുള്ള ശബ്ദങ്ങൾ കേ‍ൾക്കാനാകില്ല. എട്ടാം വയസ്സു മുതൽ ടെന്നിസിൽ പരിശീലനം തുടങ്ങിയ പ്രൃഥ്വി 14–ാം വയസ്സിലാണ് ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ മത്സരം ആരംഭിച്ചത്. ബധിര ഒളിംപിക്സിൽ 2 തവണ രാജ്യത്തെ പ്രതിനിധീകരിച്ച താരം ഇതുവരെ നേടിയത് 4 മെഡലുകൾ. 2019 ലെ ലോക ബധിര ടെന്നിസ് ചാംപ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് ജേതാവുമായിരുന്നു.

English Summary:

India’s Prithvi Sekhar wins Australian Open Deaf Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com