ADVERTISEMENT

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട് തരംഗമാകുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീന്‍ ഒരുക്കിയ രണ്ടു ഗെറ്റപ്പുകളിൽ‌ ശക്തവും വ്യത്യസ്തവുമായ ലുക്കുകളിലാണ് സർജാനോ പ്രത്യക്ഷപ്പെടുന്നത്.

sarjano-khalid-stylish-make-over-by-celebrity-stylist-jishad-shamsudeen-1

സോളിഡ് നിറത്തിലുള്ള ബ്ലേസർ, പാന്റ്സ് എന്നുള്ള പരമ്പരാഗത സങ്കൽപത്തെ മറികടക്കുന്നതാണ് ആദ്യ ഗെറ്റപ്. പെയിന്റ്ഡ് ബ്ലേസർ, പെയിന്റ് സ്പ്ലാറ്റേര്‍ഡ് ബ്ലാക് ജീൻസ് എന്നിവയാണ് താരത്തിന്റെ കോസ്റ്റ്യൂം. പുള്ളിപ്പുലിയെ അനുസ്മരിപ്പിക്കുന്നതാണു ഷൂസിലെ ഡീറ്റൈലിങ്. കറുപ്പ് ഫ്രെയിമുള്ള ട്രാൻസ്പരന്റ് ഗൂഗിൾസ് ആക്സസറൈസ് ചെയ്തിട്ടുണ്ട്. 

sarjano-khalid-stylish-make-over-by-celebrity-stylist-jishad-shamsudeen-2

കല്ലുകളും മുത്തുകളും പതിപ്പിച്ച ബോംബർ ജാക്കറ്റും വൈറ്റ് ഡെനീം ജീൻസും ധരിച്ചാണ് രണ്ടാമത്തെ ലുക്ക്. ജീൻസ് നിർമാണത്തിനു പിന്നിലെ കഥയാണു ജീൻസിൽ പെയിന്റ് ചെയ്തു ചേർത്തിരിക്കുന്നത്. പോപ് ഗായകൻ കെന്യ വെസ്റ്റിന്റെ കലക്‌ഷനിൽനിന്നു പ്രചോദനം ഉൾകൊണ്ടുള്ള ഷൂസും സൺഗ്ലാസുമാണ് ആക്സസറീസ്. തെന്നിന്ത്യൻ സിനിമാ ലോകത്തിന് അത്ര സുപരിചിതമല്ലാത്ത സ്റ്റൈൽ ആണിത്. അതേസമയം ബോളിവുഡ്, ഹോളിവുഡ് ട്രെൻഡി ഫാഷൻ സങ്കൽപത്തോടു ചേർന്നു നിൽക്കുകയും ചെയ്യുന്നു.

sarjano-khalid-stylish-make-over-by-celebrity-stylist-jishad-shamsudeen-3

‘‘സിനിമയിലോ പൊതു ഇടങ്ങളിലോ സർജാനോ ഇത്തരം ലുക്കുകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വളരെ ലൗഡ് ആയ ഒരു പാറ്റേൺ ആണ് ഡ്രസ്സിലും ഹെയർ സ്റ്റൈലിലും പിന്തുടർന്നിരിക്കുന്നത്. ബോളിവുഡ് താരങ്ങൾ ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി ഇത്തരം ലുക്കുകൾ പരീക്ഷിക്കാറുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിലും ഫാഷനിൽ സമാനമായ മാറ്റം ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’’– ജിഷാദ് ഷംസുദ്ദീന്‍ പറഞ്ഞു. 

sarjano-khalid-stylish-make-over-by-celebrity-stylist-jishad-shamsudeen-0

ജിഷാദിന്റെ ഫാഷൻ ബ്രാൻഡായ ‘ഹൗസ് ഓഫ് ജിഷാദ് ഷംസുദ്ദീൻ’ കലക്‌ഷനിൽ നിന്നുള്ള കോസ്റ്റ്യൂമുകളും ആക്സസറീസുമാണ് ഷൂട്ടിനായി ഉപയോഗിച്ചത്. സിബി ചെറിയാനാണ് ഫൊട്ടോഗ്രഫി.

English Summary : Actor Sarjano Khalid Fashion Photoshoot by Jishad Sahmsudeen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com