തിളങ്ങിയത് ഗൂച്ചിയുടെ 2 ലക്ഷത്തിന്റെ ജാക്കറ്റിൽ; രൺവീർ സിങ് എന്ന ഫാഷൻ കിങ്
Mail This Article
×
റെഡ് കാർപറ്റിൽ ആയാലും എയർപോർട്ടിലായാലും ഫാഷനിൽ ബോളിവുഡ് താരം രൺവീർ സിങ് ‘കിങ്’ ആണ്. ആഡംബര ഫാഷൻ ബ്രാൻഡ് ഗൂച്ചിയുടെ ജാക്കറ്റ് ധരിച്ച് ഫാഷൻ ലോകത്ത് താരം തരംഗം തീർക്കുകയാണ്.
ഗൂച്ചി ജാക്കറ്റ് ധരിച്ചുള്ള ഏതാനും ചിത്രങ്ങൾ രൺവീര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൗണിൽ കറുപ്പ് ഡിസൈനുകളുള്ള ജാക്കറ്റ് ആണിത്. കോട്ടൻ, പേളിസ്റ്റർ തുണികൾ ഉപയോഗിച്ച് നിർമിച്ച ഈ ജാക്കറ്റിൽ പോയിന്റഡ് കോളറാണ് മുഖ്യ ആകർഷണം. 27000 ഡോളർ (ഏകദേശം 2 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില.
വെള്ള റൗണ്ട് നെക് ടി–ഷർട്ടും ഗ്രേ ഡെനീം ജീൻസുമായിരുന്നു പെയർ ചെയ്തത്. സൺഗ്ലാസ്, സ്വർണ മേതിരം, വാച്ച് എന്നിവയായിരുന്നു ആക്സസറീസ്. പേണിടെയ്ൽ ഹെയർസ്റ്റൈൽ കൂടിച്ചേർന്നതോടെ സ്റ്റൈലിഷ് ലുക്കിൽ രൺവീർ തിളങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.