ADVERTISEMENT

ഓണം സ്പെഷൽ ഫോട്ടോഷൂട്ടുമായി നടി ശാലു മേനോന്‍. സെറ്റ് മുണ്ടിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കസവു കരയുള്ള സെറ്റ് മുണ്ടിനൊപ്പം കറുപ്പ് ബ്ലൗസ് ആണ് പെയർ ചെയ്തത്. 

മോഹിനിയാട്ടം നർത്തകിയുടെ രൂപം ബ്ലൗസിലും മേൽമുണ്ടിലും പെയിന്റ് ചെയ്തിട്ടുണ്ട്. ഇതാണ് ഔട്ട്ഫിറ്റിലെ പ്രധാന ആകർഷണം. ട്രെഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങൾ പെയർ ചെയ്തിട്ടുണ്ട്. ലിപ്സറ്റിക്കും മസ്കാരയും ഐലൈനറും ഹെവിയായി ഉപയോഗിച്ചുള്ള മേക്കപ്പും ലുക്കിന് ശ്രദ്ധേയമാക്കുന്നു.

‘‘അന്തരീക്ഷത്തിൽ ആഹ്ലാദവും ആവേശവും നിറഞ്ഞിരിക്കുന്നു. എല്ലായിടവും നിറങ്ങളാൽ സമ്പന്നമാണ്. വീടുകൾ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. പക്ഷേ ഓണം എന്നാൽ അതുമാത്രമാണെന്നു ഞാൻ കരുതുന്നില്ല. ഓണം നിങ്ങളുെട മനസ്സിൽ സന്തോഷവും സംതൃപ്തിയും നിറയ്ക്കട്ടെ....രണ്ടു വർഷത്തിനുശേഷം ഓണാഘോഷം തുടങ്ങുന്നു. ആസ്വദിക്കൂ’’– ചിത്രങ്ങൾക്കൊപ്പം ശാലു കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com