ADVERTISEMENT

ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ദീപിക പദുക്കോണിന്റെ പുത്തൻ സ്റ്റൈലും കയ്യടി നേടുന്നു. സാരിയിൽ അതിമനോഹരിയായുള്ള ലുക്ക് ഏവരെയും അമ്പരപ്പിക്കും. 

Read More: ഇൻസ്റ്റഗ്രാം പ്രണയം, കാമുകനെ തേടി പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക്, ഒപ്പം കുട്ടിയും; എസിയും ടിവിയും ഒരക്കി യുവാവ്

മനോഹരമായ ഒരു വെളുത്ത സാരിയാണ് ദീപിക തിരഞ്ഞെടുത്തത്. നെറ്റഡ് ഷീർ ഫാബ്രിക്കിൽ നിന്ന് രൂപകൽപ്പന ചെയ്‌ത സങ്കീർണ്ണമായ ഫ്രിൽ വർക്കുകൾ കൊണ്ട് അലങ്കരിച്ച സാരിയാണ് ധരിച്ചത്. സാരിക്ക് മാച്ചിങ്ങായി ഹാൾട്ടർ നെക്ക് ഡിസൈനുള്ള ഒരു ബാക്ക്‌ലെസ് ബ്ലൗസ് തിരഞ്ഞെടുത്തു. സങ്കീർണ്ണമായ മിറർ വർക്ക് കൊണ്ട് ഡിസൈൻ ചെയ്തതാണ് ബ്ലൗസ്.  

deepika-padukone-stuns-in-exquisite-saree-at-manish-malhotra-bridal-couture-show1
Image Credits: Instagram/deepikapadukone

കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്ക്, ന്യൂഡ് ഐ ഷാഡോ, ഇരുണ്ട പുരികങ്ങൾ എന്നിവ ദീപികയ്ക്ക് കൂടുതൽ ഭംഗി നൽകി. പച്ച മരതകങ്ങൾ കൊണ്ടുള്ള ഡ്രോപ്പ് കമ്മലുകൾ ആക്സസറൈസ് ചെയ്തു. ‘വസ്ത്രങ്ങളുടെ മത്സരത്തിൽ സാരി എപ്പോഴും വിജയിക്കും’ എന്ന കുറിപ്പോടെയാണ് ദീപിക ചിത്രങ്ങൾ പങ്കുവച്ചത്. 

Read More: ‘മാതാപിതാക്കളായതിന്’ ശേഷമുള്ള ആദ്യ വിവാഹദിനം; കുഞ്ഞിനെ ചേർത്തു പിടിച്ച് സ്വവർഗദമ്പതികളായ ആദിത്യയും അമിതും

ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ബ്രൈഡൽ കോച്ചർ ഷോയിലാണ് ദീപിക തകർപ്പൻ സ്റ്റൈലിലെത്തിയത്. രൺവീർ സിംഗ്, ജാൻ‌വി കപൂർ, ഖുഷി കപൂർ, കാജോൾ, നോറ ഫത്തേഹി, ആലിയ ഭട്ട്, അർജുൻ കപൂർ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

Content Summary: Deepika Padukone stuns in exquisite saree at Manish Malhotra Bridal Couture Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com