ADVERTISEMENT

കുമ്പിടിയെന്നു ചിലർ വിളിക്കാറുണ്ട്... പ്രച്ഛന്ന വേഷമാമോ എന്നു ചിലർ ചോദിക്കും... ജീവിത വേഷമെന്നാണ് അതിനെല്ലാം പ്രകാശന്റെ മറുപടി... ആദ്യം ജവാൻ... പിന്നെ ഓട്ടോ ഡ്രൈവർ, ഹോംഗാർഡ്... കർഷകൻ എന്നിങ്ങനെ ജീവിത വേഷങ്ങൾ പലത് അണിയുകയാണ്  ചേർത്തല വയലാർ കൃഷ്ണകൃപയിൽ ഡി.എസ്. പ്രകാശൻ. 

1986ൽ 23–ാം വയസിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) ചേർന്ന പ്രകാശൻ 20 വർഷത്തിനു ശേഷം വിരമിച്ചു. ഉപജീവനത്തിനായി പിന്നീട് കയറിയത് ഓട്ടോ ഡ്രൈവറുടെ യുണിഫോമിലേക്കാണ്. 2010ൽ വിമുക്തഭടൻമാരെ പൊലീസ് ഹോംഗാർഡിലേക്കു നിയമിച്ചപ്പോൾ മറ്റൊരു യുണിഫോം കൂടിയായി. ചേർത്തല നഗരത്തിലെ ഹോംഹാർഡ്. കോടതിക്കവലയിൽ ഒരുദിവസം ഹോംഗാർഡും പിറ്റേദിവസം അവിടെത്തന്നെ ഓട്ടോഡ്രൈവറുമായി ജോലി ചെയ്യുന്നത് പലരെയും ആകർഷിച്ചിട്ടുണ്ട്. ‘പ്രശ്ചന്നവേഷമെന്നും കുംബിടിയെന്നുമൊക്കെ’ ചിലർ സ്നേഹത്തോടെ വിളിക്കുമ്പോൾ അതൊന്നുമല്ല ജീവിത ‘പ്രകാശത്തിനു’ വേണ്ടിയാണെന്നു ഇതെന്നും പ്രകാശൻ മറുപടി പറയും. 

auto-driver-d-s-prakasan-alappuzha
പ്രകാശൻ ചേർത്തല കോടതിക്കവലയിലെ ഓട്ടോസ്റ്റാൻഡിൽ

ഏതും തൊഴിലിനും അതിന്റെ മഹത്വമുണ്ടെന്നും കഴിയാവുന്നത്ര കാലം തൊഴിൽ ചെയ്തു ജീവിക്കണമെന്നാണ് ആഗ്രഹമെന്നും ജൈവ കർഷകൻ കൂടിയായ പ്രകാശന്റെ വാക്കുകൾ. ഭാര്യ: ബിന്ദുവും മക്കൾ അതുല്യയും അശ്വിനും അടങ്ങുന്നതാണ് കുടുംബം.

Content Summary : Soldier, home-guard, farmer : the different roles in Prakshan's life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com