ADVERTISEMENT

പ്രശസ്ത സിനിമ –സീരിയൽ താരം കൃഷ്ണതുളസീ ഭായിയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ‘ബംഗാളി വധു’ എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

krishnathulasi-bhai-3

വെള്ളയും ചുവപ്പും നിറങ്ങളുള്ള സാരിയാണ് വേഷം. പരമ്പരാഗത ബംഗാളി രീതിയിലാണ് സാരി ധരിച്ചിരിക്കുന്നത്. ട്രെഡീഷനൽ ഗോൾഡൻ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. പൂക്കൾ കൊണ്ട് ഒരുക്കിയ കിരീടം ലുക്കിന് ആകർഷണമേകുന്നു. ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള വരകള്‍ ഉൾപ്പെടുത്തിയുള്ള മേക്കപ്പ് വംഗ സുന്ദരികളെ അനുസ്മരിപ്പിക്കുന്നതാണ്. 

krishnathulasi-bhai-2

എലീഷ്യൻ മേക്കപ് സ്റ്റുഡിയോയ്ക്ക് വേണ്ടി ജിൻസിയാണ് മേക്കപ് ചെയ്തത്. അനു മെമ്മോറിയാണ് ഫൊട്ടോഗ്രഫി. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും കൂട്ടായ ആസൂത്രണവുമാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിലെന്ന് കൃഷ്ണതുളസീ ഭായി പറഞ്ഞു.

krishna-123

ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ കൃഷ്ണതുളസിയുടെ ഫോട്ടോഷൂട്ടുകൾ മുന്‍പും അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്.

English Summary : Actress Krishna Thulasi Bhai as Bengali bride; Photoshoot goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com