ADVERTISEMENT

ഇറ്റലിയിലെ വിനോദയാത്രയ്ക്കുശേഷം താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും മുംബൈയിൽ തിരിച്ചെത്തി . കാഷ്വൽ ഔട്ട്ഫിറ്റ് ധരിച്ചാണ് ഇരുവരും വിമാനത്താവളത്തിൽ വന്നിറങ്ങിയത്. 

കറുപ്പ് റൗണ്ട് നെക്ക് ടോപ്പും കറുപ്പ് ജോഗറും വെള്ള ജാക്കറ്റുമായിരുന്നു ആലിയ ധരിച്ചത്. ഡെനിം ഷർട്ടും അതേ നിറത്തിലുള്ള ജോഗറുമായിരുന്നു രൺബീറിന്റെ വേഷം. ഒരു കറുപ്പ് തൊപ്പി വച്ചിരുന്നു. ഇരുവരും വെള്ള സ്നീക്കേഴ്സ് ആണ് പെയർ ചെയ്തത്.

എന്നാൽ ആലിയയുടെ കയ്യിലെ ഗൂച്ചി ബാഗിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ബ്രൗൺ, ബീജ് നിറങ്ങൾ ചേരുന്ന ബാഗ് താരത്തിന്റെ ലുക്കുമായി ചേർന്നു നിന്നു. 1980 ഡോളർ (ഇന്ത്യന്‍ രൂപയിൽ ഏകദേശം 1.5 ലക്ഷം) ആണ് ഈ ബാഗിന്റെ വില. 

ആദ്യത്തെ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരദമ്പതികൾ. ഷൂട്ടിങ് തിരക്കുകളിൽനിന്ന് ഇടവേളയെടുത്ത് കഴിഞ്ഞ ആഴ്ചയാണ് ഇറ്റലിയിലേക്ക് പോയത്. ഇരുവരും മുഖ്യവേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അയാൻ മുഖർജി സംവിധാനം ചെയ്ത സിനിമ സെപ്റ്റംബർ 9ന് തിയറ്ററുകളിലെത്തും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com