സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജും സുപ്രിയയും; ഗംഭീരമെന്ന് ആരാധകർ
Mail This Article
×
ആരാധകരുടെ ഇഷ്ടതാരമായ പൃഥ്വിരാജിന്റെ പുത്തൻ ലുക്കുകളും വസ്ത്രങ്ങളുമെല്ലാം ആരാധകരുടെ മനം മയക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഓഫ് വൈറ്റ് നിറത്തിലുള്ള ഷെർവാണി ധരിച്ച് കൂളായി പോസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ഫോട്ടോയിൽ പലരുടെയും കണ്ണുടക്കിയിരിക്കുകയാണ്.
സുപ്രിയയുടെ കൂടെയുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള സ്കർട്ടും സിൽവർ വർക്കുള്ള ബ്ലൗസും ഒപ്പം ഒരു കോട്ടുമാണ് സുപ്രിയയുടെ വേഷം. സിൽവർ നിറത്തിലുള്ള കമ്മലും നെക്ലേസും ആക്സസറൈസ് ചെയ്തു.
പൃഥ്വിരാജിന്റെ പുത്തൻ ലുക്കിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.
Content Summary: Pritviraj new look in shervani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.