‘പണം സൂക്ഷിക്കാനെളുപ്പം, എടുക്കാനും...’ ബാഗ് കൊണ്ടുള്ള വസ്ത്രവുമായി ഉർഫി ജാവേദ്
Mail This Article
വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉർഫി ജാവേദ്. സ്വന്തം ബാഗ് ഉപയോഗിച്ചാണ് ഉർഫിയുടെ പുത്തൻ ഫാഷൻ പരീക്ഷണം. ഹാൻഡ് ബാഗ് ഉപയോഗിച്ചാണ് ഉർഫി വസ്ത്രം ഡിസൈൻ ചെയ്തത്.
Read More: 17,500 രൂപയ്ക്ക് ഫേഷ്യൽ ചെയ്തു, പിന്നാലെ മുഖത്ത് പൊള്ളലേറ്റു, പരാതി നൽകി യുവതി
സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ബാഗും കയ്യിൽ പിടിച്ച് നിൽക്കുന്ന ഉർഫിയെ ആണ് ആദ്യം കാണുക. ശേഷം ആ ബാഗ് ഉപയോഗിച്ചുള്ള വസ്ത്രം ധരിച്ച് ഉർഫി എത്തുന്നു. ബാഗിന്റെ വള്ളികളാണ് സ്ലീവായി ഉപയോഗിച്ചത്. പണം വെക്കാനുള്ള അറയും വസ്ത്രത്തിൽ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
Read More: ഭാരമുള്ള ലഹങ്ക, ചക്രങ്ങൾക്ക് മുകളിൽ ഡാൻസ്, വിവാഹ വേഷത്തിൽ യുവതിയുടെ വിഡിയോ വൈറൽ
നിരവധി പേരാണ് ഉർഫിയുടെ പുത്തൻ പരീക്ഷണത്തിന് അഭിനന്ദനവുമായെത്തുന്നത്.
Content Summary: Urfi Javed wears a dress made from a bag