ചെറുപ്പത്തിൽ ശരീരത്തെ വിമർശിച്ചിരുന്നു, നിങ്ങളുടെ രൂപത്തെ കുറിച്ചോർത്ത് വിഷമിക്കരുത്: ആലിയ ഭട്ട്
Mail This Article
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. വ്യത്യസ്തമായ വേഷങ്ങളിലൂടെ അമ്പരപ്പിച്ച നടി ഇപ്പോഴിതാ കുട്ടിയായിരുന്നപ്പോൾ തന്റെ ശരീര പ്രകൃതിയുായി ബന്ധപ്പെട്ട് നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ്. കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് മനുഷ്യശരീരം എന്തൊരു അത്ഭുതമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ആലിയ പറഞ്ഞു.
‘മനുഷ്യശരീരം എത്ര അത്ഭുതമാണ് എന്നതായിരുന്നു എന്നെ അമ്പരപ്പിച്ച ഒരു കാര്യം. അത് നിങ്ങളെ എങ്ങനെ പിന്തുണയ്ക്കുന്നു, നിങ്ങളെ പരിപാലിക്കുന്നു, ശരീരത്തിന് എന്തും ചെയ്യാൻ കഴിയും. ഇത് വളരെ മനോഹരമാണ്. ഞാൻ ചെറുപ്പമായിരുന്നപ്പോൾ എന്റെ ശരീരത്തെ വിമർശിച്ചിരുന്നു. എന്നാൽ ഇന്നത്തെ ചെറുപ്പക്കാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് വർഷങ്ങൾ മുന്നിലുണ്ട്. നിങ്ങളുടെ ശരീരത്തെ കുറിച്ച്, രൂപത്തെ കുറിച്ചോർത്ത് വിഷമിക്കേണ്ട’. ആലിയ പറഞ്ഞു.
രാഹയ്ക്ക് ജന്മം നൽകിയ ശേഷം പ്രസവാനന്തര സമയത്ത് സ്ത്രീകൾ അവരുടെ ശരീരഭാരം കുറയ്ക്കുന്നതിനെ പറ്റി ആലിയ വ്യക്തമാക്കിയിരുന്നു. ‘ശരീരഭാരം കുറയ്ക്കുക മാത്രമല്ല, സ്ത്രീകൾ അവരുടെ ശരീരത്തെ അഭിനന്ദിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കണം. ഷെയ്പ്പ് വീണ്ടെടുക്കുക മാത്രമല്ല, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഫിറ്റായിരിക്കുക എന്നതാണ് ഏറ്റവും ആവശ്യം’. ആലിയ പറഞ്ഞു.
Content Highlights: Alia Bhatt | Body | Lifestyle | Manoramaonline