‘എന്തൊരഴകാണ് നിങ്ങളെ കാണാൻ’; സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ തൻവി
Mail This Article
‘അമ്പിളി’ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് തൻവി റാം. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയിൽ വെറൈറ്റി ലുക്കിലാണ് തൻവി എത്തിയത്.
Read More: സ്വര്‍ണവും വിലപ്പെട്ട സാധനങ്ങളുമെല്ലാം പോയി; വീട്ടിൽ മോഷണം നടന്നെന്ന് ലിന്റു റോണി
ലൈറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്. സാരിക്ക് മുകളിലായി ഒരു പ്രിന്റഡ് ഷർട്ട് പെയർ ചെയ്തു. ഷർട്ടിന് മാച്ച് ചെയ്ത് ബ്ലൗസും പെയർ ചെയ്തു. ട്രഡീഷണൽ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. തലയിലെ മഞ്ഞ നിറത്തിലുള്ള പൂവും മിനിമൽ മേക്കപ്പ് ലുക്കും തൻവിയെ മനോഹരിയാക്കി.
വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ചിത്രങ്ങൾക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. നിങ്ങളെ കാണാൻ എന്തുഭംഗിയാണ്, ഇതാര് രാമായണത്തിലെ സീതയോ തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
Content Highlights: Tanvi Ram stunning look in Saree