ADVERTISEMENT

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ പുത്തൻ ചിത്രമാണ് വൈറലായത്. ഇത്തവണ വിവാഹ വേഷത്തിൽ അതി സുന്ദരിയായാണ് താരം എത്തിയത്. 

anupama2
അനുപമ പരമേശ്വരൻ, Image Credits: Instagram/anupamaparameswaran96

മെറൂൺ സാരിയിൽ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അനുപമ. ഗോൾഡൻ എംബ്രോയ്ഡറി സാരിക്ക് നൽകിയിട്ടുണ്ട്. പരമ്പരാഗത രീതിയിലാണ് ഒരുങ്ങിയത്. ട്രഡീഷണൽ ആഭരണങ്ങളാണ് മാച്ച് ചെയ്തത്. ജിമിക്കി കമ്മലും ഗോൾഡനും മെറൂണും നിറത്തിലുള്ള വളകളും ധരിച്ചു. തലയിൽ മുല്ലപ്പൂ ചൂടി സിംപിൾ ലുക്കിലാണ് അനുപമ എത്തിയത്. പരമ്പരാഗത രീതിയിലുള്ള താലിമാലയും ധരിച്ചിട്ടുണ്ട്. 

anupama1
അനുപമ പരമേശ്വരൻ, Image Credits: Instagram/anupamaparameswaran96

ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. സുന്ദരിയായിട്ടുണ്ട്, വിവാഹ വേഷത്തിൽ കാണാൻ എന്തുഭംഗിയാണ്, ട്രഡീഷണൽ ലുക്കിൽ വളരെ സുന്ദരിയാണ്, ഞങ്ങൾ കാത്തിരുന്നത് ഈ ലുക്കാണ് എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ചിത്രം കണ്ടിട്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോ? ആരെയും അറിയിച്ചില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com