ADVERTISEMENT

ഇതാണ് ബജറ്റ് സാരി. ബജറ്റ് സാരിയെന്നു കേൾക്കുമ്പോൾ വിലകുറഞ്ഞ സാരിയെന്നു കരുതരുത്. നിർമല സീതാരാമൻ ഇന്നലെ ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിച്ചപ്പോൾ ധരിച്ചിരുന്ന നീല സാരിയാണു ചർച്ചാവിഷയം. 

Nirmala-Sitharaman-Union-Budget--PIB
നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് പുറപ്പെടുന്നു. ചിത്രം: പിഐബി.

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ തയാറാക്കുന്ന ബജറ്റ് മാത്രമല്ല, അന്നേ ദിവസത്തെ സാരിയും ശ്രദ്ധ നേടാറുണ്ട്. ഇന്നലെ രാഷ്ട്രപതിഭവനിലേക്ക് പുറപ്പെടാനിറങ്ങിയപ്പോൾ അവർ ധരിച്ചത് നീല നിറത്തിൽ ചിത്രത്തുന്നലുകളോടുകൂടിയ ടസർ സിൽക്ക് സാരിക്ക് ഒരു കഥയുണ്ട്. ഇതിലെ ചിത്രത്തുന്നൽ ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്കാണ്. റണ്ണിങ് സ്റ്റിച്ചിങ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ് ‘കാന്ത’ എംബ്രോയ്ഡറി. 

 ബംഗാളിലെ ഗ്രാമീണ വനിതകളുടെ പാരമ്പര്യവും ഉപജീവനവുമാണ് കാന്ത വർക്ക്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ കൈത്തറി ഇടക്കാലത്ത് അന്യം നിന്നു പോയി. 1940ലാണ് തിരിച്ചു വരുന്നത്. അതിനു കാരണമായതോ കവി രബീന്ദ്രനാഥ ടഗോറിന്റെ കുടുംബത്തിന്റെ ഇടപെടൽ. 

English Summary:

Nirmala Sitharaman's saree choices for Budget sessions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com