കോട്ടൻ സാരി മുതൽ ക്രോപ് ടോപ് വരെ, ഫാഷന്റെ കാര്യത്തിൽ അനശ്വര വേറെ ലെവലാണ്
Mail This Article
യുവനടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിലേ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിൽ എന്ന പോലെ തന്നെ അനശ്വരയുടെ വസ്ത്രധാരണവും ഏറെ വൈറലാണ്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന അനശ്വര എപ്പോഴും സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടാറുണ്ട്.
പല സ്റ്റൈലിൽ അനശ്വര പലപ്പോഴായി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അതിൽ ഏറ്റവും അംഗീകാരം ലഭിക്കുന്നത് താരത്തിന്റെ സാരി ലുക്ക് തന്നെയാണ്. വളരെ സിംപിൾ ആയിട്ടുള്ള സാരികളാണ് അനശ്വര എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. പലപ്പോഴും കോട്ടൺ സാരികളിലാണ് അനശ്വര സ്റ്റൈലാവാറുള്ളത്. അടുത്തിടെ ഒരു പരിപാടിക്കായി റോയൽ ബ്ലൂ സാരി ധരിച്ച് എത്തിയ അനശ്വരയുടെ വിഡിയോ വൈറലായിരുന്നു. ഹെവി മേക്കപ്പോ, ആഭരണങ്ങളോ ഒന്നും ഇല്ലാതെ വളരെ സിംപിൾ ലുക്കാണ് എപ്പോഴും താരം തിരഞ്ഞെടുക്കാറുള്ളത്. കറുത്ത കാഞ്ചിവരം സാരി മുതൽ, നല്ല ചുവന്ന ഷിഫോൺ സാരി വരെ താരത്തിന്റെ കലക്ഷനുകളിൽ ഉണ്ട്.
സാരി മാത്രമല്ല നല്ല അടിപൊളി ക്രോപ് ടോപ്പുകളും അനശ്വരയുടെ സ്റ്റൈലിന് പിന്നിലുണ്ട്. ബാഗി ജീൻസും, ഫുൾ സ്ലീവ് ക്രോപ് ടോപ്പും, പ്രിന്റഡ് പാവാടയും, സ്ലീവെലെസ്സ് ക്രോപ് ടോപ്പുകളുമൊക്കെ അനശ്വരയെ ഒരു സിറ്റി ഗേൾ ലുക്കിലേക്ക് മാറ്റുന്നതായി കാണാം. ഏത് ലുക്കും അതിമനോഹരമായി കൊണ്ടുപോകാൻ കഴിയുന്നത് അനശ്വരയുടെ മറ്റൊരു കഴിവാണ്. ക്രോപ് ടോപ്പുകൾക്ക് ഒപ്പം കൂടുതലും ബാഗി ഫിറ്റ് ജീനുകളും, റെഗുലർ ഫിറ്റ് ജീനുകളുമാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്.
സാരിയും ക്രോപ് ടോപ്പും മാത്രമല്ല ഗൗണിലും അനശ്വര വേറെ ലെവലാണ്. മുൻപ് കറുത്ത ഗൗണിൽ ചെയ്ത ഒരു ഫോട്ടോഷൂട്ട് വൈറലായിരുന്നു. പേൾ നെക്ക് വർക്കുള്ള ആ ഗൗൺ അണിഞ്ഞുകൊണ്ടുള്ള താരത്തിന്റെ ലുക്കിന് സമൂഹ മാധ്യമങ്ങളിൽ ഏറെ കയ്യടിയാണ് ഉയർന്നത്.
സിംപിൾ ലുക്കിനൊപ്പം എലഗൻസും, ഇതാണ് എപ്പോഴും അനശ്വരയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. പുത്തൻ കാലത്തെ ട്രെൻഡിനൊപ്പം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ മാത്രമല്ല, അത് കൃത്യമായി സ്റ്റൈൽ ചെയ്യുന്നതിലും അനശ്വര മിടുക്കിയാണ്. പുത്തൻ തലമുറയിലെ പലരും ഫോളോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതാണ് അനശ്വരയുടെ പല ലുക്കുകളും. എന്നാൽ വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും വിമർഴനങ്ങളും അനശ്വരയെ തേടി വന്നിട്ടുണ്ട്.