ADVERTISEMENT

യുകെയിലെ വിഖ്യാത ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ എഎസ്ഒഎസിനെ (ASOS) ഇന്ത്യൻ ഉപഭോക്താക്കളിലേക്കെത്തിക്കാൻ റിലയന്‍സ് റീട്ടെയ്ൽ. ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. 20കളിലുള്ളവരുടെ ഫാഷന്‍ അഭിരുചികളെ സംതൃപ്തിപ്പെടുത്തുന്ന എഎസ്ഒഎസ് യുകെയില്‍ യുവതലമുറയുടെ ഹരമാണ്. 

ഇത്തരമൊരു ലോകോത്തര ബ്രാന്‍ഡിനെ ബഹുതലഫോര്‍മാറ്റില്‍ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഓണ്‍ലൈനായും ഓഫ്‌ലൈനായും എഎസ്ഒഎസിന്റെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസിവ് പാര്‍ട്ണറായിരിക്കും റിലയന്‍സ് റീട്ടെയ്ല്‍. എഎസ്ഒഎസ് ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസിവ് സ്‌റ്റോറുകള്‍ക്ക് പുറമെ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലും ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. 

ആദ്യമായാണ് എഎസ്ഒഎസ് ഒരു ഇന്ത്യന്‍ കമ്പനിയുമായി എക്‌സ്‌ക്ലൂസിവ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്. ആഗോള ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം അതിവേഗം സഞ്ചരിക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. 2000ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എഎസ്ഒഎസിന്റെ ആസ്ഥാനം ലണ്ടനാണ്. 1000ത്തോളം ബ്രാന്‍ഡുകളാണ് എഎസ്ഒഎസ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നത്, ഒപ്പം അവരുടെ സ്വന്തം ഉല്‍പന്നങ്ങളുമുണ്ട്. യുഎസിലേക്കും യൂറോപ്പിലേക്കും ഉള്‍പ്പടെ 100ലധികം രാജ്യങ്ങളിലേക്ക് എഎസ്ഒഎസ് ബ്രാന്‍ഡുകള്‍ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com