ADVERTISEMENT

സ്റ്റൈലിനെ കുറിച്ചും ഷോപ്പിങ്ങിനെ കുറിച്ചും തുറന്നു പറഞ്ഞ് ദേവിക സഞ്ജയ്. വസ്ത്രങ്ങൾ എക്സ്പെരിമെന്റ് ചെയ്യാറുണ്ട്. ത്രിഫ്റ്റിങ്ങാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഓൺലൈൻ ത്രിഫ്റ്റിങ് ഇന്ത്യയിൽ നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ദേവിക പറഞ്ഞു. 

‘‘കുറച്ച് ഔട്ട്ഫിറ്റ്സ് എല്ലാം നേരത്തേ തന്നെ തീരുമാനിക്കുന്നതായിരിക്കും. വസ്ത്രങ്ങൾ എക്സ്പിരിമെന്റ് ചെയ്യാൻ ഇഷ്ടമാണ്. ഒരുപാട് എക്സ്പെരിമെന്റ്സ് ഒന്നും ഞാൻ നടത്തിയിട്ടില്ല. പക്ഷേ, എക്സ്പെരിമെന്റ്സ് ചെയ്യാൻ ഇഷ്ടമാണ്. ത്രിഫ്റ്റിങ്ങിലൂടെ വസ്ത്രങ്ങൾ വാങ്ങുന്നത് ഇഷ്ടമാണ്. ഇന്ത്യയിൽ ഓൺലൈൻ ത്രിഫ്റ്റിങ് വളരെ വലിയ രീതിയിൽ തന്നെ നടക്കുന്നുണ്ട്. നമ്മൾ അതിലേക്ക് എത്തിയാൽ അത് വളരെ രസകരമാണ്. കുറെ വിന്റേജ് പീസസ് എല്ലാം അവിടെ ലഭിക്കും. അവരുടെ സോഴ്സസ് എന്താണെന്ന് അറിയില്ല. പക്ഷേ,  ആ ഗെയിം വളരെ സ്ട്രോങ്ങാണ്.’’– ദേവിക പറഞ്ഞു

നല്ലൊരു വസ്ത്രം ധരിക്കുമ്പോൾ നമുക്ക് നല്ല ഫീലും ആത്മവിശ്വാസവും ലഭിക്കുമെന്നും ദേവിക പറഞ്ഞു. ‘‘നന്നായി ഡ്രസ് ചെയ്യാൻ എനിക്കിഷ്ടമാണ്. മൂഡിനനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. ചിലപ്പോൾ ചിലത് ആരെങ്കിലും സമ്മാനിച്ചതായിരിക്കും.’’– ദേവിക പറഞ്ഞു. 

‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തിലൂടെയാണ് ദേവിക സഞ്ജയ് പ്രേക്ഷകമനസ്സിൽ ഇടംനേടുന്നത്. വണ്‍സ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഷോപ്പിങ്ങിനെ കുറിച്ചും സ്റ്റൈലിനെ കുറിച്ചും മനസ്സു തുറന്നത്. 

English Summary:

Devika Sanjay's Fashion Insights: The Love for Thrifting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com