ADVERTISEMENT

ഓറഞ്ച് സാരിയിൽ അതിസുന്ദരിയായി ഹണി റോസ്. മുത്തുകൾ തുന്നിച്ചേർത്ത ഓറഞ്ച് ജോർജെറ്റ് സാരിയിലാണ് താരം എത്തിയത്. ‘വണ്ടിനെ തേടും’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് താരം ഓറഞ്ച് സാരിയില്‍ എത്തിയത്. 

ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസിന്റെ നെക്കില്‍ മുത്തുകൾ തുന്നിച്ചേർത്തിരിക്കുന്നു. സാരിക്കു ചേരുന്ന വിധത്തിൽ ട്രഡീഷനൽ രീതിയിലുള്ളതാണ് ആക്സസറീസും മേക്കപ്പും. 

മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. സിംപിൾ മേക്കപ്പാണ്. വെള്ള മുത്തുകളുള്ള ജിമിക്കിയും വളയുമാണ് ആക്സസറീസ്. പിങ്ക് ഷെയ്ഡാണ് ലിപ്സ്റ്റിക്. സാരിക്കു ചേരുന്ന സിൽവർ ഗ്ലിറ്റർ ഷൂ. 

honey-rose-vishu

സാരിയിലുള്ള താരത്തിന്റെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളുമെത്തി. ‘അതിമനോഹരം’ എന്നാണ് ചിത്രത്തിനു താഴെ ആരാധകരിൽ ഭൂരിഭാഗവും കമന്റ് ചെയ്തത്. ‘ഭൂമിയിലെ ഏറ്റവും സുന്ദരികളിൽ ഒരാൾ’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.  

English Summary:

Honey Rose Stuns in Orange Georgette Saree and Traditional Accessories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com