ADVERTISEMENT

കോവിഡ്–19 ബാധിച്ച് ചികിത്സയിലായിരുന്നെന്ന് വെളിപ്പെടുത്തി നിത അംബാനി. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഗ്രാജുവേഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു നിത അംബാനി ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് കോവിഡിൽ നിന്ന് മുക്തയായതെന്നും നിത അംബാനി പറഞ്ഞു. 

Chairman and Managing Director of Reliance Industries, Indian billionaire businessman Mukesh Ambani with his wife and Founder Chairperson of the Reliance Foundation Nita Ambani poses for a photograph during the wedding reception ceremony of actor Amir Khan's daughter, Ira Khan, in Mumbai on January 13, 2024. (Photo by SUJIT JAISWAL / AFP)
നിത അംബാനിയും മുകേഷ് അംബാനിയും. ചിത്രം: എഎഫ്പി

‘‘ആദ്യമായാണ് എനിക്ക് കോവിഡ് ബാധിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ഈ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് രാവിലെയാണ് കോവിഡിൽ നിന്ന് മുക്തയായത്.’’– മേയ് 19ന് നടന്ന ഗ്രാജുവേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിത. 

നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ മേയ് 29 മുതൽ ജൂൺ 1 വരെയാണ്. ഇറ്റലിയിൽ നിന്ന് പുറപ്പെടുന്ന അത്യാഡംബര കപ്പലിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ജൂൺ 1 ന് കപ്പൽ ഫ്രാൻസിലെത്തും. ജൂലൈയിലാണ് അനന്ത്–രാധിക മെർച്ചന്റ് വിവാഹം. 

nita-ambani-art

ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരം രൺവീർ സിങ്, മഹേന്ദ്രസിങ് ധോണി, ഭാര്യ സാക്ഷി ധോണി, താരദമ്പതികളായ രൺവീർ കപൂർ– ആലിയ ഭട്ട് എന്നിവർ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള 300ഓളം വിഐപി അതിഥികൾ ആഡംബര കപ്പലിലുണ്ടാകും.

ജൂൺ–1 വരെയുള്ള ആഘോഷങ്ങളിൽ ഓരോ ദിവസവും വ്യത്യസ്തമായ തീമും ഡ്രസ്കോഡും ഉണ്ട്. ക്ലാസിക് ക്രൂയിസ്, വെസ്റ്റേൺ ഫോർമൽസ്, ടൂറിസ്റ്റ് ചിക് അറ്റയേഴ്സ്, റെട്രോ, പ്ലേഫുൾ, ബ്ലാക് ദ് മസ്കുറേഡ്, ഇറ്റാലിയൻ സമ്മർ എന്നിങ്ങനെയാണ് ഡ്രസ് കോഡുകൾ.

English Summary:

Nita Ambani Announces Recovery From Covid-19 at Graduation Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com