‘ഇതുകണ്ടാൽ സാക്ഷാൽ ബൻസാലി പോലും നിങ്ങളെ അഭിനന്ദിക്കും, അത്രയ്ക്ക് മനോഹരം’
Mail This Article
സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി നെറ്റ്ഫ്ലിക്സ് സീരീസിലെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ചർച്ചയായിരുന്നു. കഥാപാത്രങ്ങളുടെ വസ്ത്രധാരണ ശൈലി, മേക്കപ്പ് തുടങ്ങിയവയിലൂടെ ഒരു കാലഘട്ടത്തെ പൂർണമായും പുനരാവിഷ്കരിക്കുകയായിരുന്നു ബൻസാലി. ഇപ്പോഴിതാ ചിത്രത്തെ ആസ്പദമാക്കി നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്.
ചിത്രത്തിൽ ഷർമിൻ സെയ്ഗാൾ വേഷമിട്ട ‘ആലംസേബ്’ എന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണ ശൈലിയെ ആസ്പദമാക്കിയാണ് ഫോട്ടോഷൂട്ട്. സിനിമ താരം ആദ്യ പ്രസാദാണ് മോഡൽ. വെള്ള, ചുവപ്പ് നിറങ്ങളിലുള്ള അനാർക്കലി ഡ്രസാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്ത്രത്തിനിണങ്ങുന്ന ട്രഡീഷനൽ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.
നൗഷാദ് ലേഡീസ് പ്ലാനറ്റാണ് കോസ്റ്റ്യൂമറും സ്റ്റൈലിസ്റ്റും. ഷീനയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. പെരിന്തൽമണ്ണയിലെ ലേഡീസ് പ്ലാനറ്റ് ഡിസൈനർ ഷോപ്പിലാണ് ലൊക്കേഷൻ ആർട്ട് ചെയ്തിരിക്കുന്നത്. അരുൺ മോഹനാണ് ഫൊട്ടോഗ്രാഫർ.
സമൂഹമാധ്യമത്തിൽ മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്കു ലഭിക്കുന്നത്. അതിമനോഹരം എന്നാണ് പലരും ഫോട്ടോകൾക്കു കമന്റ് ചെയ്തത്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടാൽ ബൻസാലി പോലും നിങ്ങളെ അഭിനന്ദിക്കും എന്ന രീതിയിലും കമന്റുകൾ എത്തി.