ADVERTISEMENT

കല്യാൺ സിൽക്ക്സിൽ ആടിമാസ സെയിൽ ആരംഭിച്ചു. ജൂൺ 15നാണ് കല്യാൺ സിൽക്സിന്റെ കേരളത്തിൽ ഉടനീളമുള്ള ഷോറൂമുകളിൽ ആടി സെയിലിന് തിരശ്ശീല ഉയർന്നത്. ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകളും എക്സ്ക്ലൂസീവ് ശ്രേണികളും ഒരുമിക്കുന്ന ഫാഷന്റെ ഈ മഹോത്സവത്തിലൂടെ ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ വിലക്കുറവിൽ വസ്ത്രശ്രേണികൾ സ്വന്തമാക്കാം.

മുൻവർഷങ്ങളിലേതു പോലെ ഇന്ത്യയിലെ പ്രമുഖ മില്ലുകൾ കല്യാൺ സിൽക്സിന് മാത്രം നൽകുന്ന ആടിമാസ കിഴിവുകൾ ഉപഭോക്താവിന് കൈമാറുന്നതുകൊണ്ടാണ് മറ്റാർക്കും നൽകാൻ കഴിയാത്തത്ര വിലക്കുറവിൽ ആടിമാസ കളക്ഷനുകൾ ലഭ്യമാക്കാൻ കല്യാൺ സിൽക്സിന് സാധിക്കുന്നത്. കല്യാൺ സിൽക്സിന്റെ സ്വന്തം നെയ്ത്ത് ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ഈ സീസണിനായ് പ്രത്യേകം തയാറാക്കിയ കളക്ഷനുകളും ആടി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ വിപണിയിലെത്തുന്നു. 

സാരി, ലേഡീസ് വെയർ, മെൻസ് വെയർ എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകളാണ് ഈ ആടി സെയിലിലൂടെ ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, കോട്ടൺ സാരി, ഡെയ്ലി വെയർ സാരി എന്നിവയിലെ മിഡ് ഇയർ കളക്ഷനുകൾ ആടി സെയിലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, ലാച്ച, ലെഹംഗ, പലാസോ എന്നിവയിലെ മൂന്നിരട്ടി വലിയ കളക്ഷനുകൾ ഈ ആടി സെയിലിനെ സവിശേഷമാക്കുന്നു. അലൻ സോളി, വാൻ ഹ്യൂസൻ, ലൂയി ഫിലിപ്പ്, പാർക്ക് അവന്യൂ തുടങ്ങി മെൻസ് വെയറിലെ എല്ലാ പ്രമുഖ ബ്രാന്റുകളും 50 ശതമാനം വരെ വിലക്കുറവിലാണ് മലയാളികൾക്കായി അവരുടെ പുതിയ ശ്രേണികൾ അവതരിപ്പിക്കുന്നത്. കിഡ്സ് വെയറിലും ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇൻഹൗസ് ബ്രാന്‍ഡു 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. കൈത്തറി ഉൽപ്പന്നങ്ങളും ഫർണീഷിങ് മെറ്റീരിയലുകളും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ സെയിലിലൂടെ മലയാളികൾക്ക് ലഭിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം ഉൽപ്പന്നങ്ങളും ബ്രാന്‍ഡുകളും  വലിയ വിലക്കുറവിൽ മലയാളികളുടെ മുന്നിലെത്തുന്നത്. 

“ആടി സെയിലിനെ കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവമാക്കി മാറ്റിയത് കല്യാൺ സിൽക്സാണ്. ഈ സെയിലിലൂടെ വിപണനത്തിനെത്തുന്ന ശ്രേണികളിൽ ഭൂരിഭാഗവും ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഫാഷൻ അപ്ഡേറ്റ് പ്രോസസ്സ് എന്ന നവീന രീതിയിലൂടെ ഈ ആടി സെയിലിൽ ഓരോ ആഴ്ചയും പുതിയ കളക്ഷനുകൾ എത്തിക്കൊണ്ടിരിക്കുമെന്ന്  കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com