ADVERTISEMENT

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് രണ്ടാം ഘട്ട ആഘോഷങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കുള്ള ആഡംബര കപ്പലിലായിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്നതായിരുന്നു ആഘോഷം. ഈ ചടങ്ങിൽ രാധിക മെർച്ചന്റിന്റെ വസ്ത്രങ്ങളും ആക്സസറീസും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യദിവസം നിലക്കല്ലു പതിച്ച് രാധിക അണിഞ്ഞ നെക്‌ലസ് ചര്‍ച്ചയായിരുന്നു. 

radhika5
Image Credit∙ ambani_update/ Instagram
radhika5
Image Credit∙ ambani_update/ Instagram

നീലനിറത്തിലുള്ള ഷേഡുകളുള്ള ഗൗണായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. ഇതിന് ഇണങ്ങുന്നതായിരുന്നു നീലക്കല്ലു പതിച്ച നെക്‌ലസ്. ലോറെയ്ൻ ഷ്വാർട്സ് രൂപകൽപന ചെയ്തതാണു വജ്രങ്ങളാൽ ചുറ്റപ്പെട്ട നീല ഓപ്പൽ നെക്‌ലസ്. ഈ ആഭരണം രാധിക അണിഞ്ഞതിനു പിന്നിലും കാരണമുണ്ട്. രാധികയുടെ ബർത്ത്സ്റ്റോൺ ആണ് ബ്ലൂ ഓപ്പൽ. ഇരുവരുടെയും ഐക്യത്തിന്റെ പ്രതീകമെന്ന രീതിയിലാണ് ആഭരണത്തിന്റെ നിർമാണമെന്നാണ് റിപ്പോർട്ട്. 

anant-radhika1
Image Credit∙ ambani_update/ Instagram
anant-radhika1
Image Credit∙ ambani_update/ Instagram

അനന്ത് തനിക്ക് ആദ്യമായി എഴുതിയ പ്രണയലേഖനം ആലേഖനം ചെയ്ത ഗൗണാണ് പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ മറ്റൊരു ദിവസം രാധിക ധരിച്ചത്. തനിക്ക് 22 വയസ്സുള്ളപ്പോഴാണ് ഈ പ്രണയലേഖനം ലഭിച്ചതെന്നും രാധിക പറഞ്ഞു. ‘ജന്മദിനത്തിലായിരുന്നു എനിക്ക് ഈ പ്രണയലേഖനം ലഭിച്ചത്. ഇത് ഞങ്ങളുടെ ഭാവി തലമുറയ്ക്ക് കാണിച്ചു കൊടുക്കണം. ഇതാണ് ഞങ്ങളുടെ സ്നേഹമെന്ന് അവരോട് പറയണം.’- രാധിക കൂട്ടിച്ചേർത്തു. 

anantradhika-sp
Image Credit∙ ambani_update/ Instagram
anantradhika-sp
Image Credit∙ ambani_update/ Instagram

ജൂലൈ 12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് അനന്ത്–രാധിക വിവാഹം. മൂന്നുദിവസത്തെ വലിയ ആഘോഷമായാണ് വിവാഹം നടക്കുന്നത്. രാജ്യാന്തരതലത്തിലുള്ള പ്രമുഖരടക്കം നിരവധി പേർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. 

English Summary:

Radhika Merchant's Stunning Jewelry Steals the Show at Pre-Wedding Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com