ജന്മദിനത്തിൽ ബഷീറിന് ഭാര്യമാരുടെ സർപ്രൈസ്, അധിക്ഷേപിച്ചയാൾക്കും മറുപടി; വിഡിയോ
Mail This Article
ബഷീര്‍ ബഷിയുടെ ജന്മദിനത്തിൽ സർപ്രൈസ് നല്‍കി ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ അറിയാതെ ആഘോഷം സംഘടിപ്പിച്ചാണു സർപ്രൈസ്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്കുവച്ചത്.
ഉറങ്ങുകയായിരുന്ന ബഷീറിനെ മക്കളും ഭാര്യമാരും ചേർന്ന് വിളിച്ചുണർത്തി. കേക്ക് മുറിച്ചതിനുശേഷം സമ്മാനങ്ങൾ കൈമാറി. ലൈവ് വിഡിയോയ്ക്കൊപ്പം നിരവധിപ്പേർ ബഷീറിന് ആശംസ അറിയിച്ചു. ഇതിനിടയിൽ അധിക്ഷേപിച്ചും ഒരാൾ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നതിനാൽ അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നുമായിരുന്നു ബഷീർ പ്രതികരിച്ചത്.
ആശംസ അറിയിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളുവെന്നും ബഷി പറഞ്ഞു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കാൻ പോയതിന്റെ മറ്റൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
മോഹൻലാൽ അവതാരകനായി എത്തിയ റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി പ്രശസ്തനാകുന്നത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ളിതിനെ മുൻനിർത്തി ബഷീറിനെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.