ADVERTISEMENT

തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ സീരിയൽ താരം ജൂഹി രസ്തോഗി രംഗത്ത്. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ജൂഹി ആരോപിച്ചു. ചില കുബുദ്ധികളാണ് ഇതിനു പിന്നിലെന്നും ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജൂഹി വെളിപ്പെടുത്തി.

താരം വിവാഹിതയായി എന്ന തരത്തിൽ അടുത്തിടെ പ്രചാരണം നടന്നിരുന്നു. ‘വ്യാജ വാർത്ത നിർത്തൂ’ എന്നെഴുതി ഇത്തരമൊരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ജൂഹി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ പേരിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ജൂഹി മുൻപ് രംഗത്തെത്തിയിട്ടുണ്ട്.

FAKE-news

ജൂഹിയുടെ കുറിപ്പ് വായിക്കാം; 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.

ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ - ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്റ IPS നും എറണാകുളം സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . പൊലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്നേഹം

Juhi Rustagi

English Summary : Actress Juhi Rustagi on Fake News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com