ADVERTISEMENT

ബോഡി ഷെയിമിങ് നടത്തിയ ആൾക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ്. മഞ്ജു പങ്കുവച്ച ഡാന്‍സ് വിഡിയോയിലാണു താരത്തിന്റെ ശരീരഘടനയെ പരിഹസിച്ച് ഒരാൾ കമന്റ് ചെയ്തത്. ഇക്കാര്യം ചൂണ്ടികാണിച്ച മഞ്ജു, അധിക്ഷേപിച്ച വ്യക്തിക്കും സമാന ചിന്താഗതികാർക്കുമുള്ള മറുപടി ഒരു വിഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

‘എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്’ എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാൾക്ക് തന്റെ പുരുഷസങ്കൽപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് കുറവുകളുണ്ട്. മോഹൻലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെ ഞാൻ അധിക്ഷേപിച്ചാൽ അത് ആരുടെ തെറ്റാണ്?. ഈ മുഖഭാവവും ശരീരഘടനയും നൽകിയത് ഈശ്വരനാണ്. അത് ഉൾകൊള്ളാൻ സാധിക്കാത്തതും അതിന്റെ പേരിൽ കളിയാക്കുന്നതും തെറ്റാണെന്നു മഞ്ജു പറയുന്നു. ബോഡി ഷെയിമിങ് ദയവായി ചെയ്യരുതെന്നും അടുത്ത തലമുറയെ എങ്കിലും വെറുതെവിടണമെന്നുമാണു താരത്തിന്റെ അഭ്യർഥന.

വിഡിയോ കാണാം;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com