ADVERTISEMENT

യഥാർഥ കടുവകളെ പരസ്യത്തിൽ ഉപയോഗിച്ചതിന് ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ഗൂച്ചിക്ക് വിമർശനം. ‘ഗൂച്ചിടൈഗർ’ എന്ന പേരിലുള്ള പുതിയ കലക്‌ഷൻ അവതരിപ്പിക്കുന്ന ക്യാംപെയ്നാണ് വിവാദത്തിലായത്. 

പ്രകൃതി, കാട് എന്നിവയിൽനിന്നു പ്രചോദനം ഉൾകൊണ്ടാണ് ‘ഗൂച്ചിടൈഗർ’ കലക്‌ഷൻ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ക്യാംപെയ്നിന്റെ ഭാഗമായി പുറത്തുവിട്ട് ചിത്രങ്ങളിലെല്ലാം കടുവകളുടെ സാന്നിധ്യമുണ്ട്. കലക്‌ഷനിലെ വസ്ത്രങ്ങൾ ധരിച്ച് മോഡലുകളുടെ സമീപം കിടക്കുകയും നിൽക്കുകയുമൊക്കെ ചെയ്യുന്ന നിലയിലാണ് ഇവ. കടുവകളുടെ ചിത്രങ്ങൾ സുരക്ഷിതമായ പരിസ്ഥിതിയിൽ വച്ച് പകർത്തിയതാണെന്നും അവയ്ക്ക് യാതൊരുവിധ ദോഷവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയായിരുന്നു ചിത്രീകരണമെന്നും ഗൂച്ചി വ്യക്തമാക്കിയിരുന്നു. എങ്കിലും വിമർശനം ഉയരുകയായിരുന്നു. 

വംശനാശം നേരിടുന്ന ജീവികളുടെയും അവയുടെ സ്വാഭാവിക ആവാസവ്യവ്സഥയുടെയും സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലയൺസ് ഷെയര്‍ ഫണ്ടിൽ ഗൂച്ചിയും അംഗമാണ്. ഫെബ്രുവരി 2020ലായിരുന്നു ഗൂച്ചി ഇതിന്റെ ഭാഗമായത്. കടുവകൾ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലല്ലാത്ത രീതിയിൽ പരസ്യം ചിത്രീകരിക്കുന്നത് ഗൂച്ചിയുടെ നിലപാടുകളുമായി യോജിക്കുന്നില്ലെന്ന് വിമർശകർ പറയുന്നു. യഥാർഥ കടുവയെ ഒരു വസ്തു പോലെ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നിരീക്ഷിക്കുന്നു. വേൾഡ് ആനിമൽ പ്രൊട്ടക്‌ഷനും ഗൂച്ചിക്കെതിരെ രംഗത്തെത്തി. മൃഗങ്ങളെ മനുഷ്യർക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്ന സന്ദേശം ഈ ക്യാംപെയ്നിലുണ്ടെന്നാണ് അവരുടെ വാദം.

English Summary : Gucci criticised for using real tigers in new campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com