ADVERTISEMENT

ക്രിട്ടിക്സ് ചോയിസ് അവാർഡ് വേദിയിൽ നടി സമാന്ത ധരിച്ച ഗൗൺ ശ്രദ്ധ നേടിയിരുന്നു. പച്ച, കറുപ്പ് നിറങ്ങളിലുള്ള സ്പെഗറ്റി സ്ട്രാപ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. ഡീപ് നെക്‌ലൈനും ഫ്ലോറൽ എംബ്ബലിഷ്മെന്റുകളും ആകർഷകമാക്കുന്ന ഈ ഗൗൺ ഒരുക്കിയത് ഡിസൈർമാരായ ഗൗരിയും നൈനികയുമാണ്. ബോളിവുഡ് നടി ശ്രദ്ധ കപൂർ ഇതേ ഡിസൈനിലുള്ള റോയൽ ബ്ലൂ ഗൗണ്‍ ധരിച്ചിട്ടുണ്ട്. എന്നാൽ സമാന്ത ധരിച്ചപ്പോൾ ഈ വസ്ത്രം ചൂടൻ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്. 

samantha-ruth-prabhu-1

ശ്രദ്ധ കപൂറിന്റേതിൽ നിന്നു വ്യത്യസ്തമായി ഡീപ് നെക്‌ലൈൻ നൽകിയാണ് സമാന്തയുടെ ഗൗൺ ഒരുക്കിയത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലുക്കുകളിൽ ഒന്ന്’ എന്നാണ് ഈ ഗൗണിലുള്ള ചിത്രങ്ങൾ പങ്കുവച്ച് സമാന്ത കുറിച്ചത്. ക്രിട്ടിക്സ് അവാർഡ് വേദിയിൽ തിളങ്ങാനും ഫാഷൻ ലോകത്തിന്റെ അഭിനന്ദനം നേടിയെടുക്കാനും സമാന്തയ്ക്ക് സാധിച്ചു. എന്നാൽ ഇതോടൊപ്പം കടുത്ത വിമർശനവും സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഗൗണിന്റെ ഡീപ് നെക്‌ലൈൻ ആണ് ചിലരെ ചൊടിപ്പിച്ചത്. പൊതുവേദിയിൽ മാറിടം കാണിക്കാൻ മടിയില്ലെന്നും ഇതുകൊണ്ടെല്ലാമാണ് നാഗ ചൈതന്യയുമായുള്ള ദാമ്പത്യം വേർപ്പെടുത്തേണ്ടി വന്നതെന്നുമുള്ള തരത്തിൽ അധിക്ഷേപ കമന്റുകളുണ്ടായി. സമാന്ത സഹികെട്ട് പ്രതികരിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.

ധരിക്കുന്ന വസ്ത്രം മുൻനിർത്തി ഒരാളെ വിധിക്കുന്നത് വളരെ എളുപ്പം ചെയ്യാനാവുന്ന കാര്യമാണ്. നമ്മൾ ഇപ്പോൾ 2022 ലാണ്. വസ്ത്രത്തിന്റെ ഹെംലൈനും നെക്‌ലൈനും അടിസ്ഥനമാക്കി ഒരു സ്ത്രീയെ വിധിക്കുന്നത് അവസാനിപ്പിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൂടെ?. ഒരാളുടെ ആദർശം മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ആർക്കും ഗുണം ചെയ്യില്ല. മറ്റൊരാളെ അളക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതി നമുക്ക് സൗമ്യമായി തിരുത്താം എന്നിങ്ങനെയായിരുന്നു താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 

സമാന്തയുടെ വസ്ത്രധാരണമല്ല, അവരുടെ വിവാഹമോചനമാണ് പലരുടെയും പ്രശ്നമെന്ന് ആരാധകർ പറയുന്നു. നേരത്തെയും വിവാഹമോചനം മുൻനിർത്തി സമാന്തയെ അധിക്ഷേപിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും എന്തു ധരിക്കണമെന്നത് സമാന്തയുടെ വ്യക്തപരമായ തീരുമാനമാണെന്നും ആരാധകർ വിദ്വേഷ കമന്റുകൾക്ക് മറുപടി നൽകുന്നു.

അടുത്തിടെ ബോളിവുഡ് താരം മലൈക അറോറയും വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടിരുന്നു. അത്തരം കമന്റുകളും ട്രോളുകളുമെല്ലാം ആളുകളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു എന്നായിരുന്നു മലൈകയുടെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com